തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ചത് തങ്ങളാണെന്ന യു.ഡി.എഫ് അവകാശവാദം തള്ളി മുഖ്യമന്ത്രി. ബി.ജെ.പിയുടെ മുന്നേറ്റം തടഞ്ഞത് ആരാണെന്ന് നാട്ടിൽ എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. അതിന്റേതായ ബഹളവും തർക്കവും അതത് പാർട്ടികളിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫിന്റെ ശ്രമഫലമായാണ് നേമത്ത് ബി.ജെ.പിക്ക് തോൽവിയുണ്ടായതെന്ന കെ.പി.സി.സി. നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിന്റെ നിലപാടിൽ ആരോഗ്യപരമായ മാറ്റം വരുത്തുന്നതാണ് നല്ലത്. നാടിന്റെ അഭിവൃദ്ധി, ജനങ്ങളുടെ ക്ഷേമം,നാടിന്റെ പൊതുവായ വികസനം തുടങ്ങിയ കാര്യങ്ങളിൽ മുൻതൂക്കം കൊടുത്തുകൊണ്ടുള്ള സമീപനമാണ് അവർക്ക് നന്നാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |