തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ ആരോഗ്യവിഭാഗത്തോടനുബന്ധിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂം നഗരസഭ അങ്കണത്തിലേക്ക് മാറ്റും. വിപുലീകരിച്ച കൺട്രോൾ റൂം പ്രവർത്തനോദ്ഘാടനം ഇന്ന് രാവിലെ 9ന് മേയർ ആര്യാരാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കൺട്രോൾ റൂം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാൾ സെന്റർ വോളന്റിയർമാർക്കും മെഡിക്കൽ ടീമിനുമുള്ള പ്രാഥമിക പരിശീലനം നൽകി.
രോഗികളുടെ ട്രാൻസ്പോർട്ടേഷനായി നഗരസഭ ആംബുലൻസ് സേവനം ആരംഭിച്ചു. നഗരവാസികൾക്ക് അവശ്യസാധനങ്ങളും മരുന്നും വീട്ടിലെത്തിക്കന്നതിന് കൺസ്യൂമർ ഫെഡുമായി നഗരസഭ കൈകോർക്കുന്നതിന്റെ ഭാഗമായി കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജരുമായി മേയർ ചർച്ച നടത്തി. കൺസ്യൂമർ ഫെഡിനെ ബന്ധപ്പെട്ടാൽ അവശ്യസാധനങ്ങളും മരുന്നും കൺസ്യൂമർ ഫെഡ് വീട്ടിലെത്തിക്കുമെന്നും മേയർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: റീജണൽ ഓഫീസ് 0471-2353667,9495330534. പാളയം-9544599162,9544599162,വെള്ളയമ്പലം-9349445783,9188710801,കേശവദാസപുരം-9747187958.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |