ബെയ്ജിംഗ് : രണ്ട് വയസുകാരനായ മകനെ വിറ്റ് രണ്ടാം ഭാര്യയ്ക്കൊപ്പം രാജ്യം ചുറ്റിയ ആൾ അറസ്റ്റിലായി. ചൈനയിലെ ഷീജിയാങ്ങിലാണ് സംഭവം. വിവാഹ ബന്ധം വേർപെടുത്തിയ ഷി എന്നയാളാണ് ആദ്യ ബന്ധത്തിലെ സ്വന്തം മകനാേട് കൊടും ക്രൂരത കാട്ടിയത്.
ഷിയും ആദ്യ ഭാര്യയും തമ്മിൽ ബന്ധം വേർപിരിഞ്ഞതോടെ ഇവരുടെ രണ്ട് കുട്ടികളിൽ പെൺകുഞ്ഞിന്റെ സംരക്ഷണം അമ്മയും ആൺകുഞ്ഞിന്റെ സംരക്ഷണം അച്ഛനും ഏറ്റെടുത്തു. എന്നാൽ കുഞ്ഞിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഷിയും അയാളുടെ രണ്ടാം ഭാര്യയും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നു. തുടർന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് ജോലി ആവശ്യവുമായി പോകേണ്ടിവന്നതിനാൽ കുഞ്ഞിനെ ഷിയുടെ സഹോദരനായ ലിന്നിനെ നോക്കാൻ ഏൽപ്പിച്ചു.
എന്നാൽ കഴിഞ്ഞ മാസം കുഞ്ഞിന്റെ അമ്മയ്ക്ക് അവനെ കാണണമെന്ന് പറഞ്ഞ് ഇയാൾ കുഞ്ഞിനെ തിരികെ കൂട്ടിക്കൊണ്ടുപോയി. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും കുഞ്ഞിന്റെ വിവരം ലഭിക്കാതെ വന്നതോടെ സഹോദരൻ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് 18 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റതായി കണ്ടെത്തി. കുഞ്ഞിനെ വിറ്റുകിട്ടിയ പണവുമായി രാജ്യം ചുറ്റുന്നതിനിടെ പോലീസ് ഇയാളെ പിടികൂടി. ഷിയ്ക്കും ഭാര്യക്കുമെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കുകയും ചെയ്തു. തുടർന്ന് കുഞ്ഞിന്റെ സംരക്ഷണം ഷിയുടെ സഹോദരന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |