SignIn
Kerala Kaumudi Online
Wednesday, 23 June 2021 7.41 AM IST

99 സീറ്റിന്റെ ബലത്തിൽ ഇന്ത്യ പിടിക്കാൻ പോകുന്നുവെന്ന് പറയുന്നത് അഹങ്കാരം; ഒരു ലോട്ടറി അടിച്ചതുകൊണ്ട് എന്തും ചെയ്യാമെന്ന ധാർഷ്‌ട്യം വേണ്ടെന്ന് കെ മുരളീധരൻ

muraleedharan

തിരുവനന്തപുരം: സംസ്ഥാനത്ത് ബി ജെ പിക്ക് വോട്ട് കുറഞ്ഞതിനാലാണ് മുഖ്യമന്ത്രിക്ക് ദു:ഖമെന്ന് കെ മുരളീധരൻ. യു ഡി എഫിനെ അടിയ്‌ക്കാനുളള വടിയായി മുഖ്യമന്ത്രി ബി ജെ പിയെ കാണുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു തിരഞ്ഞെടുപ്പിൽ ജയിച്ചാൽ കൂടുതൽ വിനയം ജനങ്ങളോട് കാണിക്കുന്നതിന് പകരം മുഖ്യമന്ത്രി പ്രതിപക്ഷത്തെയാകെ ചീത്ത വിളിക്കുകയാണ്. വിളിക്കാനുളളതൊക്കെ വിളിച്ചിട്ട് ക്രിയാത്‌മകമായ പിന്തുണ പ്രതിപക്ഷത്തോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരിക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു.

ബി ജെ പിയുടെ ഏറ്റക്കുറച്ചിൽ കണ്ട് യു ഡി എഫ്- എൽ ഡി എഫ് വിജയത്തെ കാണുന്നത് തെറ്റാണ്. കേരളത്തിലെ 99 സീറ്റിന്റെ ബലത്തിൽ ഇന്ത്യ പിടിക്കാൻ പോകുന്നുവെന്ന് പറയുന്നത് അഹങ്കാരം തലയ്‌ക്ക് പിടിച്ചതുകൊണ്ടാണ്. ഒരു സമുദായ സംഘടനകളേയും ചീത്തവിളിക്കാൻ യു ഡി എഫ് പോയിട്ടില്ല. അവർക്ക് ആരേയും വിമർശിക്കാനുളള സ്വാതന്ത്ര്യമുണ്ട്. ഭരണമാറ്റം ഉണ്ടാകണമെന്ന് പറയാനുളള അവകാശം ഒരു സാമുദായിക സംഘടനയ്‌ക്കുണ്ട‌്. അതാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി പറഞ്ഞതെന്ന് കെ മുരളീധരൻ അഭിപ്രായപ്പെട്ടു.

വിമർശിക്കുന്നവരെ മുഴുവൻ കല്ലെറിയുന്ന സ്വഭാവത്തിലേക്കാണ് രണ്ടാം പിണറായി സർക്കാരിന്റെ തുടക്കം. ഒരു ലോട്ടറി അടിച്ചതുകൊണ്ട് എന്തും ചെയ്യാമെന്ന ധാർഷ്‌ട്യം വേണ്ട. ഇതിനെക്കാൾ വലിയ പരീക്ഷണങ്ങൾ കോൺഗ്രസ് നേരിട്ടിട്ടുണ്ട്. പഞ്ചാബിലും തമിഴ്‌നാട്ടിലും പത്ത് വർഷം കോൺഗ്രസ് പ്രതിപക്ഷത്തിരുന്നിട്ടുണ്ട്. എന്നാൽ സി പി എം അവർ ഭരിച്ച ബംഗാളിലും ത്രിപുരയിലും വട്ടപൂജ്യമായെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

നേമത്ത് ബി ജെ പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിച്ചതിൽ യു ഡി എഫിന് സന്തോഷമുണ്ട്. പല വാർഡുകളിലും യു ഡി എഫ് നല്ല മുന്നേറ്റം നടത്തി. ആ മുന്നേറ്റമാണ് എൽ ഡി എഫിനെ വിജയത്തിലേക്ക് നയിച്ചത്. ശിവൻകുട്ടിക്ക് മൂവായിരത്തോളം വോട്ടാണ് നേമത്ത് കുറഞ്ഞത്. പതിനയ്യായിരത്തോളം വോട്ട് ബി ജെ പിക്ക് കുറഞ്ഞപ്പോൾ ഇരുപത്തിരണ്ടായിരത്തോളം വോട്ടാണ് യു ഡി എഫിന് വർദ്ധിച്ചതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

നേമത്തെ യു ഡി എഫിന് നഷ്‌ടപ്പെട്ട വോട്ടുകളെല്ലാം തിരിച്ചുവന്നു. ന്യൂനപക്ഷ മേഖലയിൽ ഏകീകരണമുണ്ടാക്കാൻ യു ഡി എഫിന് സാധിച്ചില്ല. മുരളീധരന് വോട്ട് ചെയ്‌താൽ കുമ്മനം ജയിക്കുമെന്ന എസ് ഡി പി ഐ പ്രചാരണമാണ് യു ഡി എഫ് വോട്ടുകൾ മറിച്ചത്. അതിന്റെ മെച്ചം എൽ ഡി എഫിനുണ്ടായി.

പാർട്ടി വീണുകിടക്കുന്ന സമയത്ത് കൂടുതൽ പ്രസ്‌താവന നടത്തി പ്രവർത്തകരെ മുറിവേൽപ്പിക്കരുത്. പ്രതിപക്ഷ നേതാവ് ആരാകണമെന്ന് എം എൽ എമാർ തീരുമാനിക്കും. സംഘടനാ കാര്യങ്ങളിൽ രാഷ്‌ട്രീയകാര്യ സമിതി ഉചിതമായ തീരുമാനമെടുക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: K MURALEEDHARAN, UDF, LDF, BBJP, NEMOM, SIVANKUTTY, KUMMANAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.