SignIn
Kerala Kaumudi Online
Tuesday, 19 March 2024 7.32 AM IST

സാമൂഹ്യപ്രവർത്തനം നടത്താൻ എം എൽ എ ആകേണ്ട, മുഖ്യമന്ത്രിയെ പുകഴ്ത്തി പറഞ്ഞതിൽ കോൺഗ്രസ് പ്രവർത്തകരോട് മാപ്പ് ചോദിച്ച് ഫിറോസ് കുന്നംപറമ്പിൽ 

firoz-kunnamparambil-

സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞതിൽ ക്ഷമാപണവുമായി തവനൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ. ചാനലിൽ പറഞ്ഞ കാര്യങ്ങളിൽനിന്നും മുപ്പത് സെക്കന്റ് മാത്രം അടർത്തിമാറ്റി പ്രചരിപ്പിക്കുന്നു എന്നാണ് അദ്ദേഹം ഇപ്പോൾ ആരോപിക്കുന്നത്. കേരളത്തിൽ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ വിജയത്തിന് ആധാരമായ കിറ്റും പെൻഷനുമാണെന്ന തന്റെ വിലയിരുത്തൽ രാഷ്ട്കീയത്തിൽ വലിയ പരിചയമില്ലാത്ത ഒരാളെന്ന നിലയിലാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ അഭിപ്രായപ്പെടുന്നു. താൻ ജയിച്ചാലും പരാജയപ്പെട്ടാലും തവനൂരിന് നൽകിയ വാക്കിൽ ഉറച്ചുനിൽക്കും.

പൊതുപ്രവർത്തനവും സാമൂഹ്യപ്രവർത്തനവും നടത്താൻ നമുക്ക് ആർക്കും എം എൽ എആകണം എന്നൊന്നും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിലെ തുടക്കക്കാരൻ എന്ന നിലയിൽ ചാനലിന് നൽകിയ അഭിമുഖത്തിലെ വാക്കുകൾക്ക് തന്നോട് ക്ഷമിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് ഫിറോസ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രധാനഭാഗങ്ങൾ

പ്രിയപ്പെട്ട യുഡിഫ് പ്രവർത്തകരെ......

ഞാൻ നൽകിയ 15മിനുട്ട് ഇന്റർവ്യൂ സ്വന്തം താല്പര്യപ്രകാരം അവർക്ക്‌ ഇഷ്ടപെട്ട 30 സെക്കന്റ് വീഡിയോ ആക്കി വലിയ രൂപത്തിൽ പ്രചരണം നടത്തുന്നുണ്ട്.....

ഈ തിരഞ്ഞെടുപ്പിൽ തവനുരിലെ യുഡിഫ് പ്രവർത്തകർ നൽകിയ പിന്തുണയിൽ ആണ് 20ദിവസത്തോളം എനിക്ക് പ്രചരണം നടത്താനായത്....

ഞാൻ മത്സരിച്ചത് ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ മഹാരഥന്മാർ മത്സരിച്ച കൈപ്പത്തി ചിഹ്നത്തിൽ ആണ്....

ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ആണ് ഒന്നുമല്ലാത്ത എനിക്ക് തവനുരിൽ മത്സരിക്കാൻ സീറ്റ്‌ നൽകിയത്... കോൺഗ്രസ്‌ മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളും എനിക്ക് താങ്ങും തണലുമായി നിന്നു. പലപ്പോഴും വീണു പോകുമെന്ന് കരുതുമ്പോഴും എനിക്ക് താങ്ങായി തണലായി അവർ ഉണ്ടായിരുന്നു......

കേരളത്തിലെ എൽ ഡി എഫ് വിജയം രാഷ്ട്രീയത്തിൽ വലിയ പരിചയം ഇല്ലാത്ത ഒരാൾ എന്ന നിലക്ക് ഞാൻ വിലയിരുത്തിയത് കിറ്റും പെൻഷനും നൽകിയത് കൊണ്ടാണ് എന്നാണ് തവനുരിലെ ജനങൾക്ക് ഞാൻ നൽകിയ ഒരു വാക്കുണ്ട് വിജയിച്ചാലും പരാജയപ്പെട്ടാലും നിങ്ങളിൽ ഒരാളായി ഞാൻ ഉണ്ടാകും എന്ന് അത് ഞാൻ ഉറപ്പ് നൽകുന്നു.... തവനൂർ എന്നത് നമുക്ക് ഒരു ബാലികേറാമലയൊന്നും അല്ല.. പൊതുപ്രവർത്തനവും സാമൂഹ്യപ്രവർത്തനവും നടത്താൻ നമുക്ക് ആർക്കും MLA ആകണം എന്നൊന്നും ഇല്ല..

എന്റെ അറിവില്ലായ്മ മൂലവും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കകാരൻ എന്ന നിലയിലും ഞാൻ നൽകിയ ഇന്റർവ്യൂ വലിയ രൂപത്തിൽ യുഡിഫ് പ്രവർത്തകർക്ക് ഉണ്ടായ വിഷമത്തിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു

എന്ന് ,ഫിറോസ് കുന്നംപറമ്പിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FIROZ KUNNAMPARABIL, THAVANOOR, KT JALEEL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.