കൊച്ചി: തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ബാബുവിന്റെ വിജയത്തിനെതിരെ എൽ.ഡി.എഫ് കോടതിയെ സമീപിക്കും. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം ബാബു ലംഘിച്ചെന്നാണ് പ്രധാന ആക്ഷേപം.
1071 പോസ്റ്റൽ വോട്ടുകൾ അസാധുവാക്കിയതും കോടതിയിൽ ചോദ്യം ചെയ്യും. ഡിക്ലറേഷൻ ഫോറത്തിൽ ഒപ്പിട്ടില്ല, പോസ്റ്റൽ ബാലറ്റിൽ സീലില്ല തുടങ്ങിയ നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് റിട്ടേണിംഗ് ഓഫീസർ പോസ്റ്റൽ ബാലറ്റുകൾ മാറ്റിവച്ചത്. ഭക്ഷ്യ കിറ്റും പെൻഷനും ലഭിച്ച 80 വയസ് കഴിഞ്ഞ പാവങ്ങളുടെ വോട്ടാണ് തങ്ങൾക്ക് നഷ്ടമാകുന്നതെന്നും സി.പി.എം വൃത്തങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |