SignIn
Kerala Kaumudi Online
Saturday, 20 April 2024 8.35 AM IST

മെഡിക്കൽ കോളേജിനും കാസർകോട് ഫ്‌ളൈ ഓവറിനും മുൻഗണന : എൻ. എ. നെല്ലിക്കുന്ന്

nellikkunnu

കാസർകോട്:മണ്ഡലത്തിത്തിൽ അടിയന്തിര മുൻഗണന നൽകുന്നത് ബദിയടുക്കയിലെ സർക്കാർ മെഡിക്കൽ കോളേജിന്റെ പൂർത്തീകരണത്തിനായിരിക്കുമെന്ന് നിയുക്ത കാസർകോട് എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് പറഞ്ഞു. അതോടൊപ്പം കാസർകോടിന്റെ മുഖഛായ മാറ്റാൻ പുതിയ ബസ് സ്റ്റാൻഡ് മുതൽ പഴയ ബസ് സ്റ്റാൻഡ് വരെ ഫ്ലൈ ഓവർ സ്ഥാപിക്കുമെന്നും കാസർകോട് പ്രസ് ക്ളബ്ബ് സംഘടിപ്പിച്ച മീറ്ര് ദ പ്രസിൽ അദ്ദേഹം വാഗ്ദാനം ചെയ്തു.

തന്റെ മനസ്സിൽ ഏറെ നാളായുള്ള അഭിലാഷമാണ് ഫ്ലൈ ഓവർ. കാസർകോട്ടെ ഗതാഗതകുരുക്കഴിക്കാൻ ഇത് ഏറെ പ്രയോജനപ്പെടുമെന്നും വ്യാപാരികളും നഗരസഭ അധികാരികളുമായി ഇതു സംബന്ധിച്ചു ചർച്ച നടത്തും. കാസർകോടിനെക്കുറിച്ച് നന്നായി അറിയാവുന്ന ആളാണ്‌ പിണറായി വിജയൻ. വികസനവിഷയത്തിൽ തീർച്ചയായും അദ്ദേഹത്തിന്റെ സഹകരണമുണ്ടാവും.വികസനത്തിന്‌ ഭരണപക്ഷ എം.എൽ.എ ആകണമെന്നില്ല. തിരഞ്ഞെടുപ്പ് വേളയിൽ പലരും തോൽക്കുമെന്നും വിജയിച്ചാൽ ഭൂരിപക്ഷം കുറയുമെന്നും ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ പത്തു വർഷം ഞാൻ നടത്തിയ കഠിനാദ്ധ്വാന പ്രവർത്തനങ്ങൾക്ക് നല്ലവരായ ജനങ്ങൾ കൂടെ നിൽകുമെന്ന് വിശ്വാസമുണ്ടായിരുന്നു. കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് വോട്ട് ലഭിച്ചിട്ടുണ്ട്. ജാതിയും മതവും നോക്കിയായിരുന്നില്ല താൻ വികസന പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തിയത്. തന്റെ വിജയത്തിന് പിന്നിൽ അതുതന്നെയാണ്. ഇനിയും രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ വികസനത്തിന് വേണ്ടി പ്രയത്നിക്കുമെന്നും എൻ.എ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEET THE PRESS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.