SignIn
Kerala Kaumudi Online
Friday, 19 April 2024 1.32 PM IST

ഓക്സിജൻ, ഐ.സി.യു ബെഡുകൾ സജ്ജം

oxygen

പാലക്കാട്: ജില്ലാ ആശുപത്രിയിൽ 34 സെൻട്രൽ ഓക്സിജൻ പോയിന്റുള്ളതായി സി.എഫ്.എൽ.ടി.സി നോഡൽ ഓഫീസർ ഡോ.മേരി ജ്യോതി വിൽസൺ അറിയിച്ചു. 88 ഐ.സി.യു ബെഡിൽ 82 പേർ ചികിത്സയിലുണ്ട്. ഐ.സി.യു ഉൾപ്പെടുന്ന 23 വെന്റിലേറ്ററുകളിൽ 21 പേരും ചികിത്സയിലുണ്ട്.

മാങ്ങോട് മെഡിക്കൽ കോളേജിൽ 100 ഓക്സിജൻ ബെഡുകളുള്ളതിൽ 45 പേർ ചികിത്സയിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം എം പാനൽഡ് ചെയ്യപ്പെട്ട 16 സ്വകാര്യാശുപത്രികളിൽ ആകെ ബെഡിന്റെ 50 ശതമാനവും ആകെ ഓക്സിജൻ ബെഡിന്റെ 50 ശതമാനവും ഐ.സി.യു ബെഡിന്റെ 50 ശതമാനവും കൊവിഡ് ചികിത്സയ്ക്ക് നീക്കിവെച്ചു.

അത്താണി, അവൈറ്റിസ്, ക്രസന്റ്, ലക്ഷ്മി, നിള, പാലന, പി.കെ.ദാസ്, രാജീവ് ഗാന്ധി, സേവന, തങ്കം, വള്ളുവനാട്, വെൽകെയർ, കരുണ മെഡിക്കൽ കോളേജ്, പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, മദർ കെയർ ഹെൽത്ത് സെന്റർ, മോഡേൺ ആശുപത്രി തുടങ്ങിയവയാണ് ജില്ലയിലെ 16 എം പാനൽഡ് സ്വകാര്യ ആശുപത്രികൾ. ഇവിടങ്ങളിൽ 26 വെന്റിലേറ്ററുകളിൽ 21 പേർ ചികിത്സയിലുണ്ട്, 104 ഐ.സി.യു ബെഡിൽ 94 പേരും 279 ഓക്സിജൻ ബെഡിൽ 208 പേരും ചികിത്സയിലുണ്ട്.

2741 കിടക്കകൾ

കൊവിഡ് ചികിത്സയ്ക്ക് വിവിധ കേന്ദ്രങ്ങളിലായി 2741 കിടക്ക സജ്ജമാണ്. രോഗികളുടെ വർദ്ധനവിനനുസരിച്ച് കൂടുതൽ കിടക്ക ക്രമീകരിക്കും. കഞ്ചിക്കോട് കിൻഫ്ര, ഗവ.വിക്ടോറിയ കോളേജ് എന്നിവയാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ. കിൻഫ്രയിൽ 250 ബെഡുള്ളതിൽ 124 പേരാണ് ചികിത്സയിലുള്ളത്. വിക്ടോറിയ കോളേജിൽ 160 ബെഡിൽ 93 പേർ ചികിത്സയിലുണ്ട്.

സി.എസ്.എൽ.ടി.സിയായ മാങ്ങോട് കേരള മെഡിക്കൽ കോളേജിന് പുറമെ കിൻഫ്രയും പ്രവർത്തിക്കുന്നുണ്ട്. മാങ്ങോടിൽ 285ഉം കിൻഫ്രയിൽ 800ഉം ഉൾപ്പെടെ 1085 കിടക്കകളാണുള്ളത്. നിലവിൽ മാങ്ങോട് 269,​ കിൻഫ്രയിൽ 233 ഉൾപ്പെടെ 502 രോഗികൾ ചികിത്സയിലുണ്ട്. ഗുരുതര രോഗലക്ഷണമില്ലാത്ത രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക.

ജില്ലാ ആശുപത്രി, മാങ്ങോട് മെഡി.കോളേജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഒറ്റപ്പാലം താലൂക്കാശുപത്രി, മണ്ണാർക്കാട് താലൂക്കാശുപത്രി എന്നിങ്ങനെ അഞ്ച് കൊവിഡ് ആശുപത്രികളാണ് ജില്ലയിലുള്ളത്. ജില്ലാ ആശുപത്രിയിൽ 191, മാങ്ങോട് മെഡിക്കൽ കോളേജിൽ 45, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 11, ഒറ്റപ്പാലത്ത് 19, മണ്ണാർക്കാട് 13 ഉൾപ്പെടെ 279 പേരാണ് ചികിത്സയിലുള്ളത്. ബി.സി കാറ്റഗറിയിലുള്ള രോഗതീവ്രത കൂടിയവരെയാണ് ഇവിടെ പ്രവേശിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ 10 ഡൊമിസിലറി കെയർ സെന്റർ കണ്ടെത്തി. ഇവിടെ 876 കിടക്ക സജജമാണ്. വിവിധ ഡൊമിസിലറി കെയർ സെന്ററുകളിൽ 226 പേർ ചികിത്സയിലുണ്ട്. രോഗലക്ഷണമില്ലാത്ത,​ വീടുകളിൽ താമസിക്കാൻ സൗകര്യമില്ലാത്തതും ഗുരുതര ആരോഗ്യ പ്രശ്നമില്ലാത്തവരെയുമാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.