SignIn
Kerala Kaumudi Online
Friday, 19 April 2024 6.19 PM IST

പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം വേണം: റിഷി പൽപ്പു

rishi-palpu

തൃശൂർ: പശ്ചിമ ബംഗാളിൽ അക്രമസംഭവങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ അവിടെ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ഒ.ബി.സി മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ റിഷി പൽപ്പു രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. തിരഞ്ഞെടുപ്പു ഫലം വന്ന ശേഷം, ബി.ജെ.പിയുടെ വളർച്ചയിൽ വിറളിപൂണ്ട തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ബംഗാളിൽ വ്യാപക അക്രമങ്ങളാണ് അരങ്ങേറുന്നതെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.

അക്രമങ്ങളിൽ ഇതിനകം പതിനാലോളം ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെടുകയും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ബംഗാളിൽ കേന്ദ്ര സേനയെ വ്യനിസിക്കണമെന്നും, സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജൻസികളെക്കൊണ്ട് പ്രത്യേക അന്വേഷണം നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയെ രാഷ്ട്രീയമായി നേരിടാൻ ശ്രമിക്കുന്നതിനു പകരം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുക്കുകയാണെന്നും റിഷി പൽപ്പു കത്തിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RISHI PALPU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.