റോം : ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം ഹോട്സ്പർ പുറത്താക്കിയ പോർച്ചുഗീസ് കോച്ച് ഹൊസെ മൗറീന്യോ അടുത്ത സീസൺ മുതൽ ഇറ്റാലിയൻ ക്ലബ് എ.എസ് റോമയെ പരിശീലിപ്പിക്കും. മൂന്ന് വർഷത്തേക്കാണു മൗറീന്യോ റോമയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. നിലവിലെ കോച്ച് പൗളോ ഫോൺസെക ഈ സീസണോടെ റോമ വിടും.
ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാൻ, പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോ, ഇംഗ്ലിഷ് ക്ലബ്ബുകളായ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് എന്നിവയുടെയും കോച്ചായിരുന്ന മൗറീഞ്ഞോ 17 മാസക്കാലം ടോട്ടൻഹാമിനെ പരിശീലിപ്പിച്ച ശേഷമാണ് പുറത്താക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |