SignIn
Kerala Kaumudi Online
Thursday, 25 April 2024 9.16 PM IST

ഒട്ടും വേണ്ട ഭീതി, ഒട്ടേറെയുണ്ട് കരുതൽ

t

ആലപ്പുഴ: കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കി ജില്ലാ ഭരണകൂടം. നിലവിലുള്ള ചികിത്സാ കേന്ദ്രങ്ങൾക്കു പുറമേ കൂടുതൽ കൊവിഡ് ആശുപത്രികൾ, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ (സി.എസ്.എൽ.ടി.സി), ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ (സി.എഫ്.എൽ.ടി.സി), ഡൊമിസ്റ്റിലറി കെയർ സെന്ററുകൾ (ഡി.സി.സി) എന്നിവയാണ് സജ്ജമാക്കിയത്. വിവിധ കേന്ദ്രങ്ങളിലായി 4162 കിടക്കകളാണ് ഒരുക്കുന്നത്. ഇതിൽ 3785 കിടക്കകൾ നിലവിൽ പ്രവർത്തന സജ്ജമാണ്.

# ക്രമീകരണം

 കൊവിഡ് ആശുപത്രികൾ-3,

 ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ (സി.എഫ്.എൽ.റ്റി.സി)- 6,

 സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ (സി.എസ്.എൽ.റ്റി.സി)-3

 ഡൊമിസ്റ്റിലറി കെയർ സെന്ററുകൾ (ഡി.സി.സി)-5

# ചികിത്സാകേന്ദ്രങ്ങൾ (കിടക്കയുടെ എണ്ണം)

 ചേർത്തല: ചേർത്തല താലൂക്ക് ആശുപത്രി (എസ്.എൽ.ടി.സി -146 കിടക്ക), തണ്ണീർമുക്കം സെന്റ് ജോസഫ്‌സ് പാരിഷ് ഹാൾ (ഡി.സി.സി-80), ചേർത്തല ടൗൺ ഹാൾ (ഡി.സി.സി-50),

 അമ്പലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി (കൊവിഡ് ആശുപത്രി -67), ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി (കൊവിഡ് ആശുപത്രി -319), ആലപ്പുഴ വനിത-ശിശു ആശുപത്രി (സി.എസ്.എൽ.ടി.സി-200), ആലപ്പുഴ ടൗൺ ഹാൾ (സി.എഫ്.എൽ.ടി.സി-190), ആര്യാട് ഡി.സി മിൽസ് (സി.എഫ്.എൽ.ടി.സി-1440), കേപ്പ് ലേഡീസ് ആൻഡ് ജെൻഡ്സ് ഹോസ്റ്റൽ (ഡി.സി.സി -208),

 കാർത്തികപ്പള്ളി: ഹരിപ്പാട് മാധവ ആശുപത്രി (സി.എഫ്.എൽ.ടി.സി-145), കായംകുളം സ്വാമി നിർമലാനന്ദ മെമ്മോറിയൽ ബാലഭവൻ(ഡി.സി.സി-100), പത്തിയൂർ എൽമെക്‌സ് ആശുപത്രി (സി.എഫ്.എൽ.ടി.സി-100), ഹരിപ്പാട് താലൂക്ക് ആശുപത്രി (കൊവിഡ് ആശുപത്രി -37)

 മാവേലിക്കര: മാവേലിക്കര പി.എം ആശുപത്രി (സി.എഫ്.എൽ.ടി.സി-62), നൂറനാട് ശ്രീബുദ്ധ കോളേജ് ഹോസ്റ്റൽ-സ്‌കൂൾ (സി.എഫ്.എൽ.ടി.സി-280)

 ചെങ്ങന്നൂർ-ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രി (സി.എസ്.എൽ.ടി.സി-191), ചെങ്ങന്നൂർ എസ്.ബി.എസ്. ക്യാമ്പ് സെന്റർ-ഐ.പി.സി ഹാൾ (സി.എഫ്.എൽ.ടി.സി.-150)

 കുട്ടനാട്: എടത്വ സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയം (ഡി.സി.സി-70)

# കൗൺസലിംഗ്

നിരീക്ഷണത്തിലുള്ളവർക്കും കൊവിഡ് ഭേദമായവർക്കും തുടർ ചികിത്സകൾക്ക് സൗകര്യമൊരുക്കി ജീവാമൃതം പദ്ധതി. നാഷണൽ ആയുഷ് മിഷന്റെ ഹർഷം പദ്ധതിയും ഭാരതീയ ചികിത്സാ വകുപ്പും ചേർന്ന് ടെലി കൗൺസിലിംഗിലൂടെ കൊവിഡ് അനുബന്ധമായ മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കാനായി നടപ്പാക്കുന്ന പദ്ധതിയാണ് ജീവാമൃതം. ഉറക്കക്കുറവ്, അമിതമായ മാനസിക പിരിമുറുക്കം എന്നിവയ്ക്ക് ഫോണിലൂടെ കൗൺസിലിംഗ് സൗകര്യം ലഭ്യമാണ്. ഫോൺ: 9747082571, 9495143180.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.