SignIn
Kerala Kaumudi Online
Thursday, 28 March 2024 7.18 PM IST

വീട്ടുപടിക്കൽ സർവ്വീസുമായി വീണ്ടും 'ഓൺലൈൻ'

t

ആലപ്പുഴ: ഇടവേളയ്ക്ക് ശേഷം ഭാഗികമായി ലോക്ക്ഡൗൺ തിരികെയെത്തിയപ്പോൾ 'ആശ്വസി'ക്കുന്നത് ഓൺലൈൻ മേഖലയാണ്. ഉപ്പ് മുതൽ കർപ്പൂരം വരെ ഓൺലൈനിൽ ലഭ്യമാകുമ്പോൾ ഉപഭോക്താക്കൾക്കും ആശ്വാസം.

വീട്ടുപടിക്കലെത്തുന്ന സാധനത്തിന് സർവീസ് ചാർ‌‌ജിനത്തിൽ ചെറിയതുക നൽകണമെന്നതൊഴിച്ചാൽ, ഉപഭോക്താക്കൾക്കും പ്രയോജനപ്രദമാണ് ഓൺലൈൻ വിപണി. സമ്പ‌ർക്കം ഒഴിവാക്കാൻ ജനം കൂടുതൽ ജാഗ്രത പാലിക്കുന്നതാണ് വിപണിക്ക് സഹായകമാകുന്നത്. കേരളത്തിൽ ഭക്ഷ്യവസ്തുക്കൾ വില്പന നടത്തുന്നവർക്കാണ് ഓൺലൈനിൽ ഡിമാൻഡ്. മത്സ്യവും ഇറച്ചിയും മുതൽ പാകം ചെയ്ത എല്ലാത്തരം ഭക്ഷണങ്ങളും ഞൊടിയിടയിൽ വീട്ടിപടിക്കലെത്തും. സ്ഥാപനങ്ങളിൽ 25 ശതമാനം ജീവനക്കാർ മാത്രമേ ഒരു സമയം ജോലിക്കെത്താവൂ എന്ന് നിർദേശം വന്നതോടെ ഓൺലൈൻ വഴി ജോലി സുഗമമാക്കുന്ന വർക്ക് ഫ്രം ഹോം രീതിയിലേക്ക് കൂടുതൽപേർ ചുവടുമാറി. സൂം, ഫേസ്ബുക്ക് മെസഞ്ചർ, വാട്സാപ്പ് തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് കൊവിഡ് കാലത്ത് വിദ്യാഭ്യാസ, വ്യാവസായിക രംഗങ്ങൾ പിടിച്ചുനിൽക്കുന്നത്.

അവശ്യവസ്തുക്കളും ഭക്ഷണവും മരുന്നും മറ്റും വാങ്ങാൻ ഡിജിറ്റൽ പേമെന്റുകൾ കൂടുതലായി പ്രയോജനപ്പെടുത്തുകയാണ് ഏവരും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ വൻവർദ്ധനവും ഉണ്ടായി. പ്രാദേശിക സ്റ്റോറുകളിലടക്കം യു.പി.ഐ പോലെയുള്ള ഡിജിറ്റൽ പേമെന്റ് സൗകര്യങ്ങൾ ഏർപ്പെടുത്തി. മെഡിക്കൽ സപ്ലൈസ്, ടെലികോം റീചാർജുകൾ, യൂട്ടിലിറ്റി ബില്ലുകൾ എന്നിവ ഓൺലൈനായി അടയ്ക്കുന്നവരുടെ എണ്ണം കൂടി വരുന്നതായി കമ്പനികളും ബാങ്കുകളും സാക്ഷ്യപ്പെടുത്തുന്നു.

 തിളങ്ങുന്നു, ഡിജിറ്റൽ പേമെന്റുകളും

ഡിജിറ്റൽ പേമെന്റുകൾ പ്രോസസ് ചെയ്യുന്ന കമ്പനികൾക്ക് വൻ ലാഭമാണിപ്പോൾ. ഓൺലൈൻ സ്ട്രീമിം​ഗ് പ്ലാറ്റ്ഫോമായ ആമസോൺ, നെറ്റ്ഫ്ലിക്സ് തുടങ്ങിയവയും ​ഗെയിമിം​ഗ് പ്ലാറ്റ്ഫോമുകളും ബൈജൂസ് ആപ്പ് പോലുള്ള വിദ്യാഭ്യാസ സംരംഭങ്ങളും ഈ രീതിയിൽ നേട്ടം കൈവരിച്ചവരാണ്. ഓഫീസുകൾ പ്രവർത്തിക്കാതെ, ഉത്പാദനവും വിതരണവും സേവനങ്ങളുമെല്ലാം നിശ്ചലാവസ്ഥയിൽ നിൽക്കുന്ന സാഹചര്യത്തിൽ രക്ഷപ്പെട്ടത് ഓൺലൈൻ ബിസിനസുകൾ മാത്രമാണ്. കുറഞ്ഞ ചെലവിൽ കൂടുതൽ ആളുകളിലേക്ക് എത്താൻ പറ്റിയ വിപണന തന്ത്രമാണ് ഡിജിറ്റൽ മാർക്കറ്റിംഗ്.

 ഏറ്റവും കൂടുതൽ ഓൺലൈൻ ഓർഡർ ലഭിക്കുന്നത് ഭക്ഷണത്തിന്

 12 ശതമാനമായിരുന്ന ഓൺലൈൻ വ്യാപാരം കൊവിഡ് മൂലം 90 ശതമാനം പിന്നിട്ടു

 എല്ലാ മേഖലകളും ഓൺലൈൻ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നു

.....................................

സമ്പർക്കം ഒഴിവാക്കാൻ ഏറ്റവും മികച്ച മാർഗമാണ് ഓൺലൈൻ സേവനം. ഡിജിറ്റൽ പേമെന്റ് പോലും സാദ്ധ്യമായതിനാൽ പണം കൈമാറുന്ന സമയത്തുൾപ്പെടെ അകലം പാലിക്കാൻ സാധിക്കുന്നു

ചിഞ്ചു ജോയ്, വ്യാപാരി, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.