SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.09 AM IST

5000 കടന്ന് വീണ്ടും; ടി.പി.ആർ 28.06 %

spread

 രോഗബാധിതർ 5180  രോഗമുക്ത‌ർ 3762

കോഴിക്കോട് : പിന്നെയും കുതിച്ചുയർന്ന് കൊവിഡ് ബാധിതരുടെ എണ്ണം. ജില്ലയിൽ ഇന്നലെ 5180 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ്‌പോസിറ്റീവിറ്റി നിരക്ക് 28.06 ശതമാനം. സമ്പർക്കം വഴി 5078 പേർക്കാണ്‌ പോസിറ്റീവായത്. 88പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ രണ്ട്‌ പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 12 പേർക്കും പോസിറ്റീവായി. 19,734പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 3762 പേർ കൂടി രോഗമുക്തരായി. ഇപ്പോൾ രോഗം സ്ഥിരീകരിച്ച് 50,504 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട്‌ കോർപ്പറേഷൻ 6, ആയഞ്ചേരി 1, ചെക്യാട് 4, ചേളന്നൂർ 1, എടച്ചേരി 4, ഫറോക്ക് 12, കടലുണ്ടി 15, കാരശ്ശേരി 1, കാവിലുംപാറ 1, കോടഞ്ചേരി 1, കൂടരഞ്ഞി 1, മുക്കം 1, നാദാപുരം 12, ഒളവണ്ണ 5, ഒഞ്ചിയം 1, പേരാമ്പ്ര 2, പുറമേരി 3, പുതുപ്പാടി 1, രാമനാട്ടുകര 3, തലക്കുളത്തൂർ 1, താമരശ്ശേരി 2, തിരുവള്ളൂർ 1, തൂണേരി 3, വടകര, മുനിസിപ്പാലിറ്റി 2, വളയം 1, വാണിമേൽ 3.

 സമ്പർക്കം

കോഴിക്കോട്‌ കോർപ്പറേഷൻ 1251, അരിക്കുളം 68, അത്തോളി 58, ആയഞ്ചേരി 38, അഴിയൂർ 12, ബാലുശ്ശേരി 56, ചക്കിട്ടപ്പാറ 43, ചങ്ങരോത്ത് 66, ചാത്തമംഗലം 65, ചെക്യാട് 55, ചേളന്നൂർ 51, ചേമഞ്ചേരി 54, ചെങ്ങോട്ട്കാവ് 11, ചെറുവണ്ണൂർ 33, ചോറോട് 102, എടച്ചേരി 18, ഏറാമല 26, ഫറോക്ക് 150, കടലുണ്ടി 121, കക്കോടി 56, കാക്കൂർ 86, കാരശ്ശേരി 99, കട്ടിപ്പാറ 29, കാവിലുംപാറ 27, കായക്കൊടി 41, കായണ്ണ 32, കീഴരിയൂർ 13, കിഴക്കോത്ത് 15, കോടഞ്ചേരി 25, കൊടിയത്തൂർ 8, കൊടുവള്ളി 97, കൊയിലാണ്ടി 94, കുടരഞ്ഞി 37, കൂരാച്ചുണ്ട് 49, കൂത്താളി 25, കോട്ടൂർ 76, കുന്ദമംഗലം 49, കുന്നുമ്മൽ 10, കുരുവട്ടൂർ 42, കുറ്റ്യാടി 47, മടവൂർ 48, മണിയൂർ 143, മരുതോങ്കര 45, മാവൂർ 28, മേപ്പയ്യൂർ 18, മൂടാടി 28, മുക്കം 50, നാദാപുരം 29, നടുവണ്ണൂർ 32, നന്മണ്ട 51, നരിക്കുനി 15, നരിപ്പറ്റ 12, നൊച്ചാട് 48, ഒളവണ്ണ 76, ഓമശ്ശേരി 28, ഒഞ്ചിയം 50, പനങ്ങാട് 15, പയ്യോളി 58, പേരാമ്പ്ര 62, പെരുമണ്ണ 88, പെരുവയൽ 40, പുറമേരി 63, പുതുപ്പാടി 72, രാമനാട്ടുകര 43, തലക്കുളത്തൂർ 57, താമരശ്ശേരി 101, തിക്കോടി 29, തിരുവള്ളൂർ 28, തിരുവമ്പാടി 55, തൂണേരി 12, തുറയൂർ 28, ഉള്ള്യേരി 69, ഉണ്ണികുളം 34, വടകര 126, വളയം 34, വാണിമേൽ 32, വേളം 36, വില്യാപ്പള്ളി 80.

നിയമലംഘനം ; 1105 കേസുകൾ

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇന്നലെ 1105 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിൽ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരിൽ 12 കേസുകളെടുത്തു. കോടതി മുഖേനയായിരിക്കും ഇവർക്കെതിരെ നടപടി സ്വീകരിക്കുക. മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ 647 കേസുകളുണ്ട്. ഇവരിൽ നിന്ന് പിഴ ഈടാക്കി. റൂറൽ പൊലീസ് മേഖലയിൽ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനുമായി 61 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ മൂന്നെണ്ണം ക്വാറന്റൈൻ ലംഘിച്ചതിന്റെ പേരിലാണ്. മാസ്‌ക് ധരിക്കാത്തതിന് 385 കേസുകളെടുത്തു. ഇവർക്ക് പിഴ ചുമത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.