ന്യൂഡൽഹി: കേരളത്തിൽ ഇടതു പക്ഷത്തിന് മികച്ച വിജയം നൽകിയ ജനങ്ങൾക്ക് സി.പി.എം പൊളിറ്റ് ബ്യൂറോ നന്ദി അറിയിച്ചു. പ്രകൃതി ക്ഷോഭങ്ങളെയും മഹാമാരികളെയും കൈകാര്യം ചെയ്ത മികവിനും ക്ഷേമ പ്രവർത്തനങ്ങൾക്കും മതേതര ജനാധിപത്യ സൗഹാർദ്ദം സംരക്ഷിച്ചതിനും ലഭിച്ച അംഗീകാരമാണ് വിജയം.
ബംഗാൾ, തമിഴ്നാട്, അസാം സംസ്ഥാനങ്ങളിലെ ഫലം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണെന്നും പി.ബി വിലയിരുത്തി. ബി.ജെ.പി വർഗീയ ധ്രുവീകരണത്തിന് പരമാവധി ശ്രമിച്ചു. വ്യാപകമായി പണം ചെലവഴിച്ചു. കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുകയും ചെയ്തിട്ടും അവർക്ക് തിരിച്ചടിയേറ്റു. ബംഗാളിലെ സി.പി.എമ്മിന്റെ തോൽവിയെ കുറിച്ച് വളരെ ഗൗരവത്തിലുള്ള വിലയിരുത്തൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |