SignIn
Kerala Kaumudi Online
Friday, 19 April 2024 10.22 PM IST

വിദ്വേഷ പരാമർശം: കങ്കണയെ ബഹിഷ്​കരിക്കുമെന്ന്​ ഫാഷൻ ഡിസൈനർമാർ, ചിത്രങ്ങളും നീക്കും

kankana-

മുംബയ്: വിദ്വേഷ പരാമർശത്തെ തുടർന്ന് ട്വിറ്ററിൽ നിന്ന് വിലക്കിയതിന് പിന്നാലെ കങ്കണ റണൗട്ടിനെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ച് ഫാഷൻ ഡിസൈനർമാർ. ഡിസൈനർ റിംസിം ദാദു ഇത് സംബന്ധിച്ച ഒരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഒന്നിലധികം ഡിസൈനർമാർ ബഹിഷ്‌കരണ തീരുമാനവുമായി മുന്നോട്ട് വന്നിട്ടുണ്ട്. തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ നിന്ന് കങ്കണയുടെ പഴയകാല ചിത്രങ്ങൾ നീക്കം ചെയ്യാനും ഇവർ തീരുമാനിച്ചു.

'ശരിയായ കാര്യങ്ങൾ ചെയ്യാൻ ഒരിക്കലും വൈകരുത്. കങ്കണയുമായുള്ള മുൻകാല സഹകരണത്തിന്റെ എല്ലാ പോസ്റ്റുകളും ഞങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകളിൽ നിന്ന് നീക്കം ചെയ്യുന്നു. ഒപ്പം കങ്കണയുമായി ഭാവിയിൽ ഒരു ബന്ധത്തിലും ഏർപ്പെടില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു.'- ഡിസൈനർ ആനന്ദ് ഭൂഷൻ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

'ഈ മഹാമാരിയുടെ നടുവിൽ ഇതിനകം ധാരാളം നാശനഷ്ടങ്ങളും കഷ്ടപ്പാടുകളും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയം നോക്കാതെ പരസ്പരം സഹായിക്കേണ്ട സമയമാണിത്. സെലിബ്രിറ്റികൾ ഉൾപ്പെടെ ആരെങ്കിലും ഈ സമയം അക്രമത്തെ പ്രോത്സാഹിപ്പിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. ആർക്കെങ്കിലും എതിരായ ഏത് രൂപത്തിലുമുള്ള അക്രമം എതിർക്കപ്പെടേണ്ടതാണ്.'- ഡിസൈനർ റിംസിം ദാദു പറഞ്ഞു.

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമവുമായി ബന്ധപ്പെട്ട് നടി കങ്കണ നടത്തിയ ട്വീറ്റ് വിവാദമായിരുന്നു. മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് ട്വിറ്റർ കങ്കണയുടെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തിരുന്നു. മമതാ ബാനർജിയെ രാക്ഷസിയെന്ന് വിളിച്ച ട്വീറ്റിൽ, വംശഹത്യയ്ക്ക് നേരിട്ടല്ലാതെ ആഹ്വാനം ചെയ്‌തെന്ന് വ്യാപക വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KANKANA RANAUT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.