ചെന്നൈ: തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ രാവിലെ 9ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. മറീനാ ബീച്ചിലെ കരുണാനിധി സ്മൃതി മണ്ഡപത്തിലെത്തിയ ശേഷമായിരിക്കും സ്റ്റാലിനും നിയുക്തമന്ത്രിമാരും രാജ് ഭവനിലേക്ക് പോവുക. ലളിതമായ ചടങ്ങാണ് രാജ്ഭവനിൽ ഒരുക്കുക.
തമിഴ്നാട്ടിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയ ഡി.എം.കെ അവരുടെ നിയമസഭാ കക്ഷി നേതാവായി എം.കെ. സ്റ്റാലിനെ ചൊവ്വാഴ്ച തിരഞ്ഞെടുത്തിരുന്നു. ഇന്ന് മന്ത്രിമാർ ആരൊക്കെ വേണമെന്നതിന് അന്തിമ തീരുമാനമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |