കൊച്ചി: തൊഴിൽപരമായ ആവശ്യങ്ങൾക്കായി പോകുന്ന വക്കീലന്മാരെയും ഗുമസ്തന്മാരെയും കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ തടയില്ലെന്നും തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്രയുടെ കാരണം വ്യക്തമാക്കി ഇവർക്കു പോകാൻ കഴിയുമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അഭിഭാഷകരെയും ഗുമസ്തന്മാരെയും കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പൊലീസ് തടയുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി അഡ്വ. മെൽവിൻ ബൈജു നൽകിയ ഹർജിയിലാണ് വിശദീകരണം.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിശദീകരണം രേഖപ്പെടുത്തി ഹർജി മേയ് ഏഴിനു പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |