SignIn
Kerala Kaumudi Online
Saturday, 20 April 2024 6.06 AM IST

'ലൗ യൂ സുരേഷേട്ടാ, തൃശൂർ ഞങ്ങൾ തരും'; മണ്ഡലം പിടിക്കാൻ താരത്തിന് ഐഡിയ പറഞ്ഞുകൊടുത്ത് ഒമർ ലുല്ലു

suresh-gopi

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃശൂരുകാർക്ക് നന്ദി പറഞ്ഞുകൊണ്ട് നടനും എം പിയുമായ സുരേഷ് ​ഗോപി കുറിച്ച ഫേസ്ബുക്ക് കുറിപ്പിൽ കമന്‍റുകളുടെ പൂരമാണ്. അദ്ദേഹത്തെ അനുകൂലിച്ചും എതിർത്തും ഒട്ടേറെ പേരാണ് രംഗത്തെത്തുന്നത്. സംവിധായകൻ ഒമർ ലുല്ലുവും സുരേഷ്ഗോപിയുടെ കുറിപ്പിന് കമന്‍റുമായി എത്തിയിട്ടുണ്ട്.

സുരേഷേട്ടൻ അടുത്തതവണ സ്വതന്ത്രനായി മത്സരിക്കൂ തൃശൂർ ഞങ്ങൾ തരുമെന്നാണ് ഒമറിന്‍റെ കമന്‍റ്. ഒപ്പം ലൗ യൂ സുരേഷേട്ടാ എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

പരാജയപ്പെട്ടെങ്കിലും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും താൻ മുന്നിൽ തന്നെയുണ്ടാകും എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ സുരേഷ്ഗോപി പറഞ്ഞത്. ഏതൊരു മത്സരവും ഒരു പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURESHGOPI, OMAR LULU, THRISSUR, BJP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.