SignIn
Kerala Kaumudi Online
Sunday, 20 June 2021 6.31 PM IST

ഇന്നും നാളെയും കെ എസ് ആർ ടി സി കൂടുതൽ സർവീസുകൾ നടത്തും; ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും വേണ്ടി വണ്ടികൾ ഓടും

ksrtc

തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാൾ മുതൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ആർ ടി സി ഇന്നും നാളെയും കൂടുതൽ ദീർഘ ദൂര സർവീസുകൾ നടത്തും. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നും നാളെയും യാത്രക്കാരുടെ തിരക്ക് കൂടാൻ സാദ്ധ്യതയുളളതിനാലാണ് തീരുമാനം..

വൈകുന്നേരങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് നിഗമനം. എല്ലാ യൂണിറ്റ് ഓഫീസർമാരും ദീർഘദൂര സർവീസുകൾ ഉൾപ്പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തണമെന്ന് സി എം ഡി ബിജുപ്രഭാകർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

ബംഗളൂരുവിൽ നിന്നും ആവശ്യം വരുന്ന പക്ഷം സർക്കാർ നിർദേശ പ്രകാരം എമർജൻസി ഇവാക്വേഷന് വേണ്ടി മൂന്നു ബസുകൾ കേരളത്തിലേക്ക് സർവീസ് നടത്താൻ തയ്യാറാക്കിയിട്ടുണ്ട്. കർണാടക സർക്കാർ അനുവദിച്ചാൽ അവിടെനിന്നും സർവീസ് നടത്തുമെന്നും ബിജു പ്രഭാകർ അറിയിച്ചു.

ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി സർവീസ് നടത്തുന്നതിന് കെ എസ് ആർ ടി സി തയ്യാറാണ്. അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാർ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസർമാരെ അറിയിച്ചാൽ ആവശ്യമുള്ള സർവീസുകൾ നടത്തും. അല്ലെങ്കിൽ കെ എസ് ആർ ടി സിയുടെ കൺട്രോൾ റൂമിൽ ബന്ധപ്പെട്ടാലും അതിനുള്ള സജ്ജീകരണം ഒരുക്കും.

കൺട്രോൾ റൂം നമ്പർ - 9447071021, 0471 2463799

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KSRTC, KSRTC FAST PASSENGER, COVID, LOCKDOWN, BIJU PRABHAKAR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.