ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പ്രശസ്ത തെന്നിന്ത്യൻ താരം തൃഷ തന്റെ മുപ്പത്തിയേഴാം ജന്മദിനം ആഘോഷിച്ചത്. കൊവിഡ് രണ്ടാം തരംഗം കാരണം തൃഷ ആഘോഷം കുടുംബാംഗങ്ങളോടൊപ്പം ഒരു കേക്ക് മുറിക്കലിൽ ഒതുക്കിയിരുന്നു. ജന്മദിനത്തിൽ തൃഷയുടെ ആത്മമിത്രമായ മറ്റൊരു നായിക ചാർമി താരത്തിന് നൽകിയ ആശംസയാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാവിഷയം.
അവിവാഹിതയായ തൃഷ വൈകാതെ വിവാഹിതയാകുമെന്നും പ്രിയപ്പെട്ട കൂട്ടുകാരിക്ക് മുൻകൂർ ആശംസകൾ എന്നുമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചാർമി കുറിച്ചത്. എന്നാൽ ചാർമിയുടെ ആശംസയെക്കുറിച്ച് തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പൗർണമി എന്ന തെലുങ്ക് സിനിമയിൽ ഒരുമിച്ചഭിനയിച്ചതോടെയാണ് തൃഷയും ചാർമിയും ഉറ്റ ചങ്ങാതിമാരായത്.
ശ്യാമപ്രസാദിന്റെ ഹേ ജൂഡിൽ നിവിൻ പോളിയുടെ നായികയായി മലയാളത്തിലെത്തിയ തൃഷ ജിത്തുജോസഫിന്റെ മോഹൻലാൽ ചിത്രമായ റാമിലൂടെ വീണ്ടും മലയാളത്തിലെത്തുകയാണ്.
വിനയന്റെ ജയസൂര്യ ചിത്രമായ കാട്ടുചെമ്പകത്തിലൂടെ മലയാളത്തിലെത്തിയ ചാർമി ജോണി ആന്റണിയുടെ മമ്മൂട്ടി ചിത്രമായ താപ്പാനയിലും കമലിന്റെ ദിലീപ് ചിത്രമായ ആഗതനിലും നായികയായിരുന്നു.
പഞ്ചാബി സുന്ദരിയായ ചാർമി തെലുങ്കിലെ മുൻനിര സംവിധായകനായ പുരി ജഗന്നാഥുമായി ലിവിംഗ് ടുഗദർ റിലേഷൻഷിപ്പിലാണ് ഇപ്പോൾ. ബാഹുബലി സീരിസിലൂടെ പ്രശസ്തനായ റാണാ ദഗ്ഗുബഡ്ഡിയുമായി ദീർഘകാലം പ്രണയത്തിലായിരുന്നു തൃഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |