വാഷിംഗ്ടൺ: വാക്സിനെടുക്കുന്നവർക്ക് ബീയർ സൗജന്യമായി നൽകുമെന്ന് ന്യൂജഴ്സി ഗവർണർ ഫിൽ മർഫി.കൂടുതൽ പേരിലേയ്ക്ക് വാക്സിൻ എത്തിക്കാനായാണിത്. മേയ് മാസത്തോടെ വാക്സിനേഷൻ പൂർത്തിയാക്കുന്നവർക്കാണ് ഈ ആനൂകൂല്യം.
21 വയസ്സിന് മുകളിലുള്ളവർ വാക്സിൻ എടുത്തുവെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽബീയർ സൗജന്യമായി നൽകുമെന്നും ഫിൽ പറഞ്ഞു.ഇതിന്റെ ഭാഗമായി
ന്യൂജഴ്സിയിലെ 12 ഓളം ബീയർ പാർലറുകളെ ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കിയെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ സ്വീകരിച്ചെന്ന് തെളിയിക്കുന്ന രേഖകളുമായി ബീയർ പാർലറിൽ ചെന്നാൽ സർക്കാരിന്റെ സൗജന്യ ബീർ ലഭിക്കം
ജൂൺ അവസാനത്തോടെ 4 ലക്ഷം പേരിലെങ്കിലും വാക്സിൻ എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതിയെന്ന് ഫിൽ വ്യക്തമാക്കി. തിങ്കളാഴ്ചത്തെ കണക്കുകൾ പ്രകാരം ഏകദേശം 37 ശതമാനം പേരാണ് ന്യൂജഴ്സിയിൽ വാക്സിൻ സ്വീകരിച്ചത്.
നേരത്തെ വെസ്റ്റ് വിർജീനിയ ഗവർണർ ജിം ജസ്റ്റിസും സമാനമായ ഓഫറുമായി രംഗത്തെത്തിയിരുന്നു. വാക്സിൻ സ്വീകരിക്കുന്നവർക്ക് നൂറ് ഡോളറിന്റെ സേവിംഗ്സ് ബോണ്ട് നൽകുമെന്നായിരുന്നു ജിമ്മിന്റെ പ്രഖ്യാപനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |