ആകാശത്തും വെള്ളത്തിൽ നീന്താൻ പറ്റുമോ എന്ന് ചോദിക്കുന്നവർക്ക് ഉത്തരവുമായി ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് സ്കൈ പൂൾ ഒരുങ്ങുന്നു. വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ലക്ഷ്വറി അപ്പാർട്ട്മെന്റായ എംബസി ഗാർഡൻസിലാണ് സ്കൈ പൂൾ നിർമ്മാാണം പൂർത്തിയാക്കിയത്. അപ്പാർട്ട്മെന്റിലെ രണ്ടു ടവറുകളെ ബന്ധിപ്പിച്ച് 115 അടി ഉയരത്തിലാണ് ഫ്ലോട്ടിംഗ് പൂൾ ഒരുങ്ങുന്നത്. പൂളിന്റെ നീളം 82 അടിയാണ്.
മേയ് 19 ന് പൂൾ തുറന്നുകൊടുക്കും. പൂർണമായും സുതാര്യമായ പൂൾ അക്രിലിക് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. സ്റ്റീൽ ഫ്രെയിമുകളിലാണ് അക്രിലിക് പാളികൾ ഉറപ്പിച്ചിരിക്കുന്നത്. ഭാരം വഹിക്കുന്ന അക്രിലിക് ഷീറ്റുകളിൽ ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ളതാവും പൂളിലേത്. കൊളറാഡോ ഫാക്ടറിയിലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. കൊളറാഡോയിൽ നിന്നും ടെക്സാസിലേക്ക് ട്രക്കിൽ എത്തിച്ച അക്രിലിക് മൂന്നാഴ്ച നീണ്ട കപ്പൽയാത്രയ്ക്കൊടുവിലാണ് യൂറോപ്പിൽ എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |