വാഷിംഗ്ൺ: പ്രായമായവരിൽ കൊവിഡിനെതിരെ ഫൈസർ വാക്സിൻ 95 ശതമാനത്തിലധികം സംരക്ഷണം നൽകുന്നുവെന്ന് പഠനം. രോഗലക്ഷണമുള്ളതും ലക്ഷണവുമില്ലാത്ത കൊവിഡ് തടയുന്നതിന് രണ്ട് ഡോസ് വാക്സിൻ എല്ലാ പ്രായക്കാർക്കും ഫലപ്രദമാണെന്നും ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.മരണനിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനും ആശുപത്രി പ്രവേശനം ഒഴിവാക്കാനും വാക്സിന്റെ രണ്ട് ഡോസുകൾ ഫലപ്രദമാണെന്നും പഠനത്തിലുണ്ട്. ഫൈസർ വാക്സിൻ വ്യാപകമായി വിതരണം ചെയ്ത ഇസ്രയേലിലെ ജനങ്ങളിൽ നടത്തിയ നിരീക്ഷണങ്ങളിൽ നിന്നാണ് ശാസ്ത്രജ്ഞർ ഈ വിലയിരുത്തലിലെത്തിയത്.രാജ്യവ്യാപക വാക്സിനേഷന്റെആദ്യ നാല് മാസങ്ങളിലെ നിരീക്ഷണ വിവരങ്ങൾ ഗവേഷകർ ശേഖരിച്ചു. രോഗലക്ഷണമില്ലാത്ത അണുബാധ, രോഗലക്ഷണമുള്ള അണുബാധ, ആശുപത്രി പ്രവേശനം, ഗുരുതര രോഗം, മരണം എന്നിവ അടിസ്ഥാനമാക്കിയാണ് ഫലപ്രാപ്തി കണക്കാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |