SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.09 PM IST

'താമര വിരിയിപ്പിക്കാൻ കുറ്റിയും പറിച്ച് വരരുത്... ഞങ്ങൾക്ക് ഒരു നാഥനുണ്ട്... അൽപ്പം മുൻശുണ്‌ഠിക്കാരനാണ്'; മോദിയെ പരിഹസിച്ച്, പിണറായിയെ പുകഴ്ത്തി രഞ്ജു രഞ്ജിമാർ

renju-ranjimar

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച്, മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സോഷ്യൽ മീഡിയാ കുറിപ്പുമായി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ രഞ്ജു രഞ്ജിമാർ. ഇനി കേരളത്തിൽ താമര വിരിയിക്കുന്നതിനായി ഇവിടേക്ക് 'കുറ്റിയും പറിച്ച് വരരുത്' എന്ന് മോദിയോട് പറയുന്ന രഞ്ജു, തങ്ങൾക്ക് ഇവിടെ ഒരു നാഥനുണ്ട് എന്ന് പറഞ്ഞുകൊണ്ട് പിണറായിയെ ചൂണ്ടിക്കാണിക്കുകയാണ്.

കേരളത്തിലെ ജനങ്ങൾക്ക് ഹൈന്ദവ പ്രമാണങ്ങളല്ല, മനുഷ്യരെക്കുറിച്ചാണ് പഠിക്കേണ്ടതെന്നും അവർ പറയുന്നു. കേരളം ചുവന്നു തുടുക്കട്ടെ എന്നും അതുകണ്ട് വർഗീയവാദികളുടെ കണ്ണുകൾ മഞ്ഞളിക്കട്ടെ എന്നും പറഞ്ഞുകൊണ്ടാണ് രഞ്ജു തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പ് ചുവടെ:

'ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ: മോദി അറിയാൻ,

'ദയവു ചെയ്തു ഇനി താമര വിരിയിപ്പിക്കാൻ ഇങ്ങോട്ടു കുറ്റിയും പറിച്ച് വരരുത്, ഞങ്ങൾക്കിവിടെ ഒരു നാഥനുണ്ട്. പുള്ളിക്കാരൻ അല്പം മുൻശുണ്‌ഠിക്കാരനാണ്. അമിത സ്നേഹപ്രകടനങ്ങൾ കാഴ്ച്ച വച്ച്, പഞ്ചാര വാക്കിൽ മയക്കില്ല. പറ്റുന്ന കാര്യം ഏറ്റെടുക്കും. നടപ്പിലാക്കും. നോർത്തിലെ താമരയും കേരളത്തിലെ താമരയും വ്യത്യാസമുണ്ട്. ഇവിടെ ഞങ്ങൾക്ക് ഹൈന്ദവ പ്രമാണമല്ല പഠിക്കേണ്ടത്. മനുഷ്യരേ കുറിച്ചാണ്. അത് ഞങ്ങൾ പഠിക്കുന്നു. ഞങ്ങൾക്കിടയിൽ ജാതിയും മതവും കുത്തികേറ്റി വർഗ്ഗീയത ഉണ്ടാക്കാനായിട്ട് കാവി പട ഇവിടെ വേണ്ട.

ഞങ്ങൾ പെരുന്നാൾ ആഘോഷിക്കും, ക്രിസ്തുമസ്സ് ആഘോക്ഷിക്കും, ഒരുമിച്ചിരുന്ന് ഓണസദ്യ ഉണ്ണും, അതിനിവിടെ മനുഷ്യസ്നേഹിയായ ഞങ്ങളുടെ ക്യാപ്റ്റൻ ഉണ്ട്. അമ്മയുടെ കണ്ണിരിന് വില അറിയുന്ന ഞങ്ങടെ ചെത്തുകാരന്റെ മകൻ. അതെ, അഭിമാനത്തോടെ പറയും പിണറായി വിജയൻ. സ്വന്തം കുടുംബത്തെ നോക്കാനറിയാത്ത മോദി ഒരു നല്ല ഭരണാധികാരിയല്ല എന്ന് ലോകം പറഞ്ഞു കഴിഞ്ഞു. ഇനി വിരിയിപ്പിക്കണ്ട. ചുവക്കട്ടെ കേരളം, ചുവന്ന് തുടുക്കട്ടെ. അത് കണ്ട് മഞ്ഞളിക്കട്ടെ വർഗീയ വാദികൾ. ലാൽസലാം.'

ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രി: മോദി അറിയാൻ
ദയവു ചെയ്തു ഇനി താമര വിരിയിപ്പിക്കാൻ ഇങ്ങോട്ടുകുറ്റിയും പറിച്ച് വരരുത്,...

Posted by Renju Renjimar on Sunday, 2 May 2021

content details: renju renjimar against modi and in support of pinarayi vijayan on social media.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RENJU RENJIMAR, KERALA, TRANSGENDER, MAKEUP ARTIST, PINARAYI GOVT, PINARAYI VIJAYAN, SOCIAL MEDIA, NARENDRA MODI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.