ജറുസലേം: ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ നേതാവ് യയിർ ലാപിഡിനെ പ്രസിഡന്റ് റുവെൻ റിവ് ലിൻ ക്ഷണിച്ചു. സർക്കാർ രൂപീകരണത്തിനായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയാണ് പ്രസിഡന്റ് ആദ്യം ക്ഷണിച്ചത്. എന്നാൽ, നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 ദിവസത്തെ സമയപരിധിക്കുള്ളിൽ സർക്കാർ രൂപീകരിക്കാൻ സാധിച്ചിരുന്നില്ല. ചൊവ്വാഴ്ച സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ലാപിഡിനെ പ്രസിഡന്റ് ക്ഷണിച്ചത്.മുൻ ധനമന്ത്രിയായ ലാപിഡിന് 56 എം.പിമാർ പിന്തുണ അറിയിച്ചെന്നാണ് വിവരം.നെതന്യാഹുവിനെ മാറ്റിനിറുത്തി സർക്കാർ രൂപീകരിക്കാനാണ് ലാപിഡ് അടക്കമുള്ളവരുടെ നീക്കം. സർക്കാർ രൂപീകരണത്തിന് ലാപിഡിന് 28 ദിവസം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |