മാഡ്രിഡ്: കൊവിഡിന്റെ ഇന്ത്യൻ വകഭേദം സ്പെയിനിലും. 11 പേർക്ക് ഇതുവരെ രോഗം
സ്ഥിരീകരിച്ചു. കൊവിഡിന്റെ രണ്ടു വ്യാപനങ്ങളാണ് സ്പെയിനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, കൊവിഡ് പ്രതിരോധത്തിന് ഇന്ത്യയെ സഹായിക്കാനായി മെഡിക്കൽ ഉപകരണങ്ങളും ഓക്സിജനുമടക്കമുള്ളവയുമായി ഇന്നലെ ഒരു വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടെന്നും അധികൃതർ വ്യക്തമാക്കി. കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യക്ക് സഹായം നൽകുമെന്ന് സ്പെയിൻ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച ഏഴു ടൺ മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യക്ക് കൈമാറാൻ സ്പെയിൻ തീരുമാനിച്ചിരുന്നു.
കൊവിഡിന്റെ ഇന്ത്യൻ വകഭേദമായ ബി.1.617 ഏകദേശം 19 രാജ്യങ്ങളിലാണ് ഇതുവരെ സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |