കൊടുമൺ: ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപത്തെ കുഴി അപകട ഭീഷണിയായി. ഏഴംകുളം - കൊടുമൺ റോഡിൽ വാട്ടർ അതോറിറ്റി പൈപ്പ് അറ്റകുറ്റപ്പണി നടത്തിയ ഭാഗം വേണ്ട രീതിയിൽ നികത്താതിരുന്നതാണ് കുഴി രൂപപ്പെടാൻ കാരണം. കുഴി നികത്തിയതിന് പിന്നാലെ മഴ പെയ്തതോടെ മണ്ണ് കുത്തിയൊലിച്ച് പോയിട്ടുണ്ട്. മഴ പെയ്യുമ്പോൾ കുഴി നിറയെ വെള്ളവുമാണ്. ഇതറിയാതെ വരുന്നവർ അപകടത്തിൽപ്പെടും. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്ന വാഹനങ്ങളും കുഴിയിൽ വീഴുമെന്നുറപ്പാണ്. കുഴി രൂപപ്പെട്ടിട്ട് ഒരാഴ്ചയായെങ്കിലും വേണ്ട രീതിയിൽ നികത്തി ഉറപ്പിക്കാൻ അധികൃതർ തയാറായിട്ടില്ല. സമീപത്ത് പൊലീസ് സ്റ്റേഷനുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |