മോസ്കോ: കൊവിഡ് വാക്സിനായ സ്പുട്നിക് - വിയുടെ (വെക്ടർ വാക്സിൻ) ഒറ്റ ഡോസ് വാക്സിന് റഷ്യ അനുമതി നൽകി. സ്പുട്നിക് ലൈറ്റ് എന്നാണ് പേര്.
91.6 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്നിക് - വി രണ്ട് ഡോസ് വാക്സിനാണ്. സ്പുട്നിക് ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്തിയാണുള്ളതെന്നാണ് റിപ്പോർട്ട്. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ് വാക്സിൻ വികസിപ്പിച്ചത്.
റഷ്യയിൽ 2020 ഡിസംബർ അഞ്ച് മുതൽ 2021 ഏപ്രിൽ 15 വരെ നടന്ന വാക്സിനേഷനിൽ സ്പുട്നിക് ലൈറ്റ് കുത്തിവച്ചിരുന്നു. 28 ദിവസത്തിന് ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തി കണക്കാക്കിയത്. അറുപതിലേറെ രാജ്യങ്ങളിൽ ഈ വാക്സിൻ ഉപയോഗിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. അതേസമയം, യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും വാക്സിന് അനുമതി നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |