SignIn
Kerala Kaumudi Online
Friday, 29 March 2024 8.54 PM IST

വാഹനത്തിൽ നിന്ന് തെറിച്ച ഏണി വയറ്റിൽ തറച്ച് ഗൃഹനാഥൻ മരിച്ചു

photo

ചേർത്തല: കെ.എസ്.ഇ.ബി കരാർ വാഹനത്തിന്റെ പിന്നിൽ തൂക്കിയിരുന്ന ഏണി, ഓട്ടത്തിനിടെ കെട്ടഴിഞ്ഞ് തെറിച്ച് വയറ്റിൽ തുളച്ചു കയറി കാൽനടയാത്രികനായ ഗൃഹനാഥന് ദാരുണാന്ത്യം. തണ്ണീർമുക്കം പഞ്ചായത്ത് കട്ടച്ചിറ കണ്ണാട്ടുകരി കുഞ്ഞുമോൻ (46) ആണ് മരിച്ചത്. ഇന്നലെ രാവിലെ ചേർത്തല-തണ്ണീർമുക്കം റോഡിൽ കുണ്ട് വളവിന് സമീപമായിരുന്നു അപകടം.

ആടിനെ തീറ്റയ്ക്കായി കെട്ടിയ ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു കുഞ്ഞുമോൻ. ഗുരുതരമായി പരിക്കേ​റ്റ കുഞ്ഞുമോനെ ചേർത്തല താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനത്തിന്റെ ഡ്രൈവർക്കെതിരെ കേസെടുത്തതായി മുഹമ്മ പൊലീസ് പറഞ്ഞു. എൽ.ഐ.സി ഏജന്റാണ് കുഞ്ഞുമോൻ. ഭാര്യ: ബീന. മകൾ: വർഷ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.