SignIn
Kerala Kaumudi Online
Thursday, 25 April 2024 12.22 PM IST

ദൈവദശകം പ്രാർത്ഥനായജ്ഞം

photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാന പ്രകാരം ഇന്നലെ വൈകിട്ട് 6 മുതൽ 10 വരെ വീടുകളിൽ ദൈവദശകം പ്രാർത്ഥനായജ്ഞം നടത്തി.

ജാതിമത ഭേദമെന്യേ കേരളീയ സമൂഹം പ്രാർത്ഥനാ യജ്ഞത്തിന് പിന്തുണ നൽകിയത് ഏറെ സന്തോഷകരമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കൊവിഡിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന മനുഷ്യരാശിക്ക് ശാന്തിയും സമാധാനവും നിറഞ്ഞ ആരോഗ്യമുള്ള മനസോടെ മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ ദൈവദശക പ്രാർത്ഥനായജ്ഞം കൊണ്ട് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. യോഗം വനിതാസംഘം കേന്ദ്രസമിതിയുടെ അഭ്യർത്ഥനപ്രകാരമാണ് മുഴുവൻ യൂണിയനുകളിലും ശാഖകളിലും ഈഴവ ഭവനങ്ങളിലും കൊവിഡിനെ പ്രതിരോധിക്കുന്നതിന് ദൈവദശകം ചൊല്ലാൻ വെള്ളാപ്പള്ളി നിർദ്ദേശിച്ചത്. കണിച്ചുകുളങ്ങരയിലെ വസതിയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, കണിച്ചുകുളങ്ങര യൂണിയനിലെ ശാഖ ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രാർത്ഥന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DAIVA DASAKAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.