SignIn
Kerala Kaumudi Online
Thursday, 25 April 2024 3.45 AM IST

മാർ ക്രിസോസ്റ്റം മഹത് വ്യക്തിത്വം: മുഖ്യമന്ത്രി

chrysostam

തിരുവല്ല: വലിയ അപൂർവതകൾ നിറഞ്ഞ മഹത് വ്യക്തിത്വമായിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലംചെയ്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ ഭൗതികശരീരത്തിൽ അന്തിമോപചാരം അർപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.പാവപ്പെട്ടവവരെക്കുറിച്ചും അശരണരെക്കുറിച്ചമായിരുന്നു തിരുമേനിയുടെ ചിന്തകൾ. അവർക്കായി ഒട്ടേറെ കാര്യങ്ങൾ അദ്ദേഹംചെയ്തു. ലൈഫ് മിഷൻ പദ്ധതി ആവിഷ്‌കരിച്ചപ്പോൾ വലിയ പിന്തുണ നൽകി . 103 വയസുവരെ ജീവിക്കുകയെന്നതും ഒരു അപൂർവതയാണ്. സ്വതസിദ്ധമായ നർമ്മത്തിനൊപ്പം സമൂഹത്തിനാകെ സന്ദേശം പകരുന്ന ഒട്ടേറെ കാര്യങ്ങളാണ് ജീവിതത്തിലുടനീളം നൽകിയത്. കഴിഞ്ഞ സർക്കാരിന് വലിയ പ്രോത്സാഹനം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAR CHRYSOSTOM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.