ന്യൂഡൽഹി: കൊവിഡിനെ പ്രതിരോധിക്കാൻ ഒരുക്കിയ ബയോ സെക്യുവർ ബബിളിനുള്ളിൽ വൈറസ് കടന്നു കയറിയത് എങ്ങനെയെന്നറിയില്ലെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അതേസമയം ബയോ ബബിൾ ലംഘനം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തീരുമാനമെടുക്കുന്ന സമയത്ത് രാജ്യത്ത് കൊവിഡ് കേസുകൾ കുറവായിരുന്നതിനാലാണ് 14-ാം സീസൺ ഇന്ത്യയിൽത്തന്നെ നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിലും ബയോ ബബിളിനുള്ളിൽ കാെവിഡ് വ്യാപനം ഉണ്ടായിരുന്നതായി ഗാംഗുലി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |