ബെംഗളുരു : രണ്ടാഴ്ചയ്ക്കിടെ അമ്മയും മൂത്ത സഹോദരിയും കൊവിഡ് ബാധിച്ച് മരണപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റർ വേദ കൃഷ്ണമൂർത്തി. കഴിഞ്ഞ മാസം 24നാണ് ചിക്കമംഗ്ളുരുവിലെ ആശുപത്രിയിലായിരുന്ന വേദയുടെ അമ്മ മരിച്ചത്.അപ്പോൾ മുതൽ സഹോദരി ആശുപത്രിയിലായിരുന്നു. ബുധനാഴ്ച രാത്രിയിലായിരുന്നു ചേച്ചിയുടെ മരണം .45 വയസായിരുന്നു. വേദ കൊവിഡ് നെഗറ്റീവാണ്.
ഇന്ത്യയ്ക്ക് വേണ്ടി 48 ഏകദിനങ്ങളും 76 ട്വന്റി-20കളും കളിച്ച താരമാണ് വേദ കൃഷ്ണമൂർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |