SignIn
Kerala Kaumudi Online
Thursday, 25 April 2024 6.08 PM IST

119 കുപ്പി വിദേശമദ്യവുമായി മൂന്നുപേർ പിടിയിൽ

vld-1

വെള്ളറട: തമിഴ്നാട് -കേരള അതിർത്തിയായ കന്നുമാംമൂട് ഭാഗത്തുനിന്ന് കാരക്കോണത്തേക്ക് വരികയായിരുന്ന മാരുതി കാറിൽനിന്ന് 119 കുപ്പി വിദേശമദ്യം പിടികൂടി. കേരളത്തിൽ മദ്യ ഷാപ്പുകൾ അടച്ചതിനെ തുടർന്ന് തമിഴ്നാട്ടിൽ നിന്ന് മദ്യം കൊണ്ടുവരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റിനാർകോട്ടിക് സെൽ ഡിവൈ.എസ്.പിയുടെ ടീം നടത്തിയ പരിശോധനയിലാണ് മദ്യവും കാറും പിടികൂടിയത്. കാറിലുണ്ടായിരുന്ന കാട്ടാക്കട തുണ്ടുവിളാകത്ത് വീട്ടിൽ മാഹീൻ അബുബേക്കർ (29), കാട്ടാക്കട കട്ടയ്ക്കോട് കാവുവിള വീട്ടിൽ മുഹമ്മദ് നദീം (24), കുറ്റിച്ചൽ റോഡരികത്ത് വീട്ടിൽ അൻഷാദ് (26 ) എന്നിവരെ അറസ്റ്റുചെയ്തു. 180 മില്ലി കൊള്ളുന്ന 119 കുപ്പികളാണ് കാറിലുണ്ടായിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, VELLARADA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.