SignIn
Kerala Kaumudi Online
Thursday, 25 April 2024 11.15 AM IST

അടിമുടി മാറിയില്ലെങ്കിൽ അടിതെറ്റും

congress

 കോൺഗ്രസിൽ തലമുറമാറ്റം വേണമെന്ന്

 രാഹുൽ ഗാന്ധിക്ക് 30 പേജുള്ള കത്ത്

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ തലമുറമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് രണ്ടാംനിര നേതാക്കൾ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. 30 പേജുള്ള കത്തിൽ പ്രവർത്തന ശൈലി അടിമുറി മാറ്റി വിദ്യാസമ്പന്നരായ, മികവുള്ളവരെ ഗ്രൂപ്പ് നോക്കാതെ ജില്ലാനേതൃനിരയിലേക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം.

വാർഡ് - ബ്ലോക്ക് കമ്മിറ്റികൾക്ക് ചാലകശക്തിയാകേണ്ട കോൺഗ്രസ് മണ്ഡലം കമ്മിറ്റികളിൽ പകുതിയും നിർജ്ജീവാവസ്ഥയിലാണ്. 25 ശതമാനത്തിലേറെ മണ്ഡലം കമ്മിറ്റികൾ ചേർന്നിട്ട് മാസങ്ങളായി. നേതാവ് ഖദറിട്ട് നടന്നാൽ പാർട്ടി ശക്തിപ്പെടില്ലെന്നും കാലം മാറുന്നത് കോൺഗ്രസ് അറിയുന്നില്ലെന്നുമാണ് വിമർശനം.

ബാങ്കുകളിലും മറ്റും ഡയറക്ടർ ബോർഡ് മെമ്പർമാരാകാനും പ്രദേശത്തെ നേതാവായി ചമഞ്ഞ് നടക്കാനുമാണ് പലരും പാർട്ടിയെ ഉപയോഗിക്കുന്നത്. ഇത്തരം മണ്ഡലം പ്രസിഡന്റുമാരെ അടിയന്തരമായി നീക്കണം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളിലും ഇതേ മാനദണ്ഡം പ്രാവർത്തികമാക്കണം. ഇതിനൊപ്പം വനിതകൾക്ക് കൂടുതൽ അവസരവും നൽകണം. ഭരണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ ഇപ്പോഴേ പ്രവർത്തിച്ചില്ലെങ്കിൽ അടിതെറ്റുമെന്ന് ഉറപ്പാണെന്നും കത്തിൽ പറയുന്നു.


പിരിവുകാർ വേണ്ട


പാർട്ടി പ്രവർത്തനത്തിന്റെ മറവിൽ പണം പിരിക്കുന്ന വലിയൊരു വിഭാഗം നേതാക്കളും കോൺഗ്രസിനെ നശിപ്പിക്കുകയാണ്. ഇവർ പിരിക്കുന്ന തുകയിൽ ഭൂരിഭാഗവും സ്വന്തം പോക്കറ്റിലേക്കാണ് പോകുന്നത്. ഇത്തരക്കാരെ മാറ്റി നല്ല നേതാക്കളെ നേതൃനിരയിലെത്തിക്കണം.

 തിരപോലെ വിമർശനങ്ങൾ

1. വാർഡ് - ഗ്രാമപഞ്ചായത്തുകളിലെ പ്രശ്‌നങ്ങൾ നേതാക്കൾ അറിയുന്നില്ല

2. ജനങ്ങളിലേയ്ക്കിറങ്ങി പ്രശ്‌നങ്ങൾ പഠിക്കാൻ ശ്രമിക്കുന്നില്ല

3. ആവശ്യങ്ങൾ നീതിപൂർവം നിറവേറ്റാൻ കഴിവുള്ള നേതാക്കളില്ല

4. ജനം പ്രശ്‌നപരിഹാരത്തിന് മറ്റ് പാർട്ടികളെ സമീപിക്കുന്നു

5. വോട്ട് ചോദിക്കാൻ മാത്രമാണെത്തുന്നതെന്ന് ആരോപണം

''

മുഴുവൻ സമയവും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ സന്നദ്ധരായ മികച്ച നേതാക്കളെയാണ് കോൺഗ്രസിന് ആവശ്യം.

രണ്ടാം നേതൃനിര

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.