കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ വലയുന്ന ജനത്തിന് ഇരുട്ടടിയായി ഇന്ധനവിലയും കുതിക്കുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തുടർച്ചയായ മൂന്നാംദിനവും എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില കൂട്ടി.
തിരുവനന്തപുരത്ത് ഇന്നലെ പെട്രോൾ വില ലിറ്ററിന് 23 പൈസ വർദ്ധിച്ച് 92.97 രൂപയായി. 30 പൈസ ഉയർന്ന് 87.57 രൂപയാണ് ഡീസൽ വില. മൂന്നു ദിവസത്തിനിടെ പെട്രോളിന് കൂടിയത് 69 പൈസയാണ്; ഡീസലിന് 82 പൈസയും.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എണ്ണക്കമ്പനികൾ ഇന്ധനവില പരിഷ്കരണം നിറുത്തിവച്ചിരുന്നു.
വില കുതിച്ചേക്കും
അവസാനമായി എണ്ണക്കമ്പനികൾ വില കുറച്ചത് ഏപ്രിൽ 15നാണ്. അന്ന് പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയും കുറച്ചു. അന്ന്, ഇന്ത്യയുടെ ബ്രെന്റ് ക്രൂഡ് വാങ്ങൽ വില (ഇന്ത്യൻ ബാസ്കറ്റ്) ബാരലിന് 63 ഡോളർ ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |