ന്യൂഡൽഹി: ആന്റിജൻ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ഫലം ലഭിക്കുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന വേണ്ടെന്ന് ഐ.സി.എം.ആർ. കൊവിഡ് കേസുകളുയരുന്ന പശ്ചാത്തലത്തിൽ ലാബുകളിലെ അമിത ഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പരിശോധനാ മാർഗനിർദ്ദേശങ്ങൾ പുതുക്കിയത്. പൂർണ ആരോഗ്യവാനായ ആൾക്ക് അന്തർ സംസ്ഥാന യാത്രയ്ക്കും ആർ.ടി.പി.സി.ആർ വേണ്ട. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യുമ്പോഴും, ഹോംഐസൊലേഷനിൽ പത്തുദിവസമായി കഴിയുന്നയാൾക്ക് അവസാന മൂന്നുദിവസത്തിനിടയിൽ പനിയില്ലെങ്കിലും ആർ.ടി.പി.സി.ആർ വേണ്ടെന്നും ഐ.സി.എം.ആർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |