സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് കുറയ്ക്കണമെന്ന ഹർജിയിൽ ഇന്നലെ വാദംകേട്ട ഡിവിഷൻ ബെഞ്ച് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ.
ടോൾ ഫ്രീ നമ്പർ
പൊതുവായ ഒരു നമ്പർ വേണം. ജില്ലകൾ തോറും നമ്പരുകൾ വേണ്ട. എവിടെയൊക്കെ ഐ.സി.യു, വെന്റിലേറ്റർ സൗകര്യം ഉണ്ടെന്ന് ടോൾ ഫ്രീ നമ്പരിൽ നിന്ന് അറിയണം. ഇതിനായി ഐ.ടി വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് മറുപടി നൽകണം.
എംപാനൽ ആശുപത്രികൾ
എംപാനൽ ആശുപത്രികളിൽ സർക്കാർ നിർദ്ദേശപ്രകാരം നീക്കിവച്ച 50 ശതമാനം കിടക്കകൾ ഒഴികെയുള്ളവയിൽ നിരക്കിന് നിയന്ത്രണമുണ്ടോ? എംപാനൽ ചെയ്യാത്ത ആശുപത്രികൾ 50 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക് നീക്കി വയ്ക്കുന്നുണ്ടോ?എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ നിരക്കും നിയന്ത്രിക്കണം. രോഗികൾ നേരിട്ടെത്തുന്നത് ഇത്തരം ആശുപത്രികളിലേക്കാണ്. പ്രവർത്തിക്കാതെ കിടക്കുന്ന ആശുപത്രികൾ ഏറ്റെടുക്കാനാകുമോയെന്ന് നോക്കണം. എല്ലാ ആശുപത്രികളിലെയും 50 ശതമാനം കിടക്കകൾ ഏറ്റെടുക്കുന്നത് ആലോചിക്കണം. ഇക്കാര്യങ്ങൾ അറിയിക്കണം.
പി.പി.ഇ കിറ്റ്
പി.പി.ഇ കിറ്റുൾപ്പെടെയുള്ളവയ്ക്ക് ഒാരോ രോഗികളിൽ നിന്നും ചാർജ്ജ് വാങ്ങരുത്. മരുന്നിന് യഥാർത്ഥ വിലയേ വാങ്ങാവൂ.
നഴ്സിംഗ് ചാർജ്ജും കൺസൾട്ടിംഗ് ഫീസും
ഇതു നിയന്ത്രിക്കണം. കൊവിഡ് രോഗികൾക്ക് മറ്റു ശാരീരിക പ്രശ്നമുണ്ടെന്നപേരിലാണ് അമിത നിരക്ക് ഇൗടാക്കുന്നത്.
പേഷ്യന്റ് മാനേജ്മെന്റ്
രോഗികളെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇവരെ കൃത്യമായി മാനേജ് ചെയ്താൽ ആശുപത്രികളിലെ തിരക്കു കുറയ്ക്കാം.
സെക്ടറൽ മജിസ്ട്രേട്ടുമാർ
ആശുപത്രികളുടെ പ്രവർത്തന മേൽനോട്ടത്തിനായി സെക്ടറൽ മജിസ്ട്രേട്ടുമാരെ നിയമിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |