SignIn
Kerala Kaumudi Online
Saturday, 20 April 2024 1.04 AM IST

മുല്ലപ്പള്ളിക്കും ആന്റണിക്കും വേണുവിനും എതിരെ

poster

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസ് പ്രതിസന്ധിയിൽ നിൽക്കെ, ഇന്ദിരാഭവന് മുന്നിൽ ബാനർ പ്രതിഷേധം. മുല്ലപ്പള്ളിയെ കെ.പി.സി.സി പ്രസിഡന്റാക്കി കേരളത്തിലെ കോൺഗ്രസിനെ അനുഗ്രഹിച്ച എ.കെ. ആന്റണിക്കും കെ.സി. വേണുഗോപാലിനും അഭിനന്ദനങ്ങൾ എന്ന ബാനറുമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് അവകാശപ്പെട്ട ഏതാനും യുവാക്കൾ പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് ഇവരെ തള്ളി.

തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ പറയുമ്പോൾ തങ്ങൾ ഇറങ്ങാറുണ്ടെന്നും പരാജയപ്പെട്ട് ഇത്രയും ദിവസമായിട്ടും നേതാക്കൾ ഒന്നും മിണ്ടുന്നില്ലെന്നുമാണ് പരാതി. എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും അവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതിഷേധത്തിന് പിന്നിൽ ജില്ലയിൽ പരാജയപ്പെട്ട ഒരു മുൻ എം.എൽ.എയും ഒരു അഭിഭാഷകനുമാണെന്ന് പാർട്ടിയിൽ ഒരു വിഭാഗം ആക്ഷേപമുയർത്തുന്നു. ഡി.സി.സി ഭാരവാഹിയായ വ്യാപാരിയുടെ സ്ഥാപനത്തിലെ ചില ജീവനക്കാരാണ് പ്രതിഷേധക്കാരെന്നും ആരോപണമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS CONFLICT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.