SignIn
Kerala Kaumudi Online
Tuesday, 22 June 2021 11.29 PM IST

ആശുപത്രികൾ നിറയുന്നു; കൊവിഡ് രോഗികളെ താമസിപ്പിക്കാൻ റെയിൽവേ കോച്ചുകൾ ആവശ്യപ്പെട്ട് കേരളം

railway

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ചികിത്സാ സൗകര്യങ്ങൾ തികയില്ലെന്ന ആശങ്കയെ തുടർന്ന് കേരളം റെയിൽവേ കോച്ചുകൾ തേടുന്നു. കൊവിഡ് രോ​ഗികളെ മാറ്റിപാർപ്പിക്കാനും ചികിത്സ നൽകുന്നതിനുമായി നിലവിലുള്ള സൗകര്യങ്ങൾ തികയാതെ വന്നേക്കും എന്ന ആശങ്കയെ തുടർന്നാണ് ഇത്. സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച നീക്കം തുടങ്ങിയതായാണ് വിവരം.

കോച്ചുകൾ കിട്ടുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിനിധികൾ റെയിൽവേ അധികൃതരുമായി പ്രാഥമിക ചർച്ചകൾ നടത്തി. നാലായിരം ഐസൊലേഷൻ കോച്ചുകളാണ് റെയിൽവേ തയ്യാറാക്കിയിരിക്കുന്നത്. ഇതുവഴി 64,000 കിടക്കകൾ രാജ്യത്തിന് ലഭിക്കും. ഇതിൽ നിന്ന് കേരളത്തിന് ആവശ്യമായ കോച്ചുകൾ എത്തിക്കാനാണ് ശ്രമം.

സംസ്ഥാനത്ത് നിലവിൽ കൊവിഡ് രോ​ഗികളെ താമസിപ്പിക്കുന്നതിനും മറ്റും ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കാൻ സർക്കാർ തീരുമാനം വന്നിട്ടുണ്ട്. കെ ടി ഡി സിയുടെ ഹോട്ടലുകളും ഇതിനായി ഏറ്റെടുക്കും. റെയിൽവേയുമായുളള ചർച്ച എത്രയും വേഗം പൂർത്തിയാക്കി നടപടിക്രമങ്ങൾ ആരംഭിക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID, INDIAN RAILWAY, COVID PATIENTS, KERALA GOVERNMENT, COVID POSITIVE CASES
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.