SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.56 PM IST

രോഗികളുടെ എണ്ണം കൂടിയപ്പോൾ കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചു; മെഡിക്കൽ കോളേജിൽ നഴ്‌സുമാരുടെ പ്രതിഷേധം

medical-college

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്‌സുമാരുടെ പ്രതിഷേധം. പത്ത് ദിവസം ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്ന ക്രമം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഡ്യൂട്ടി ക്രമം മാറ്റി കൊണ്ടുള്ള ഉത്തരവ് നഴ്‌സുമാർ കത്തിച്ചു.

ഇടത് സംഘടനയായ ഗവണ്‍മെന്‍റ് നഴ്‌സസ് അസോസിയേഷൻ ഉൾപ്പെടെയാണ് സമരരംഗത്തുള്ളത്. അതേസമയം, രോഗികളുടെ എണ്ണം കൂടുമ്പോൾ ഓഫ് കുറയ്ക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

കിടക്കകൾ പോലും തികയാതെ കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്നതിനിടെ നഴ്‌സുമാരുടെ പ്രതിഷേധം ആശുപത്രി അധികാരികൾക്ക് തലവേദനയായി മാറിയിരിക്കുകയാണ്. വിഷയത്തിൽ ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDICAL COLLEGE, COVID DUTY, NURSE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.