SignIn
Kerala Kaumudi Online
Friday, 19 April 2024 7.32 PM IST

'നല്ല ഇന്ത്യയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കാം'; തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ എംകെ സ്റ്റാലിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi-vijayan

തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റാലിൻ മുഖ്യമന്ത്രിപദം അലങ്കരിക്കുന്ന ഈ വേളയിൽ അദ്ദേഹത്തിന് വലിയ വിജയം താൻ ആശംസിക്കുന്നു എന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

ഒപ്പം കേരളീയരും തമിഴരും നൂറ്റാണ്ടുകളായി പുലർത്തുന്ന സാഹോദരസ്നേഹത്തിന്റെ ആഴം ഇനിയും വർദ്ധിപ്പിക്കാൻ കഴിയുമെന്ന് താൻ പ്രത്യാശിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. നല്ല ഇന്ത്യയ്ക്കായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം എന്നറിയിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

എംകെ സ്‌റ്റാലിൻ ഇന്ന് രാവിലെയോടെയാണ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയിലെ പതിനഞ്ച് പേർ പുതുമുഖങ്ങളാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

പ്രതിപക്ഷ നേതാക്കളടക്കം പങ്കെടുത്ത ചടങ്ങിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്ക് മാത്രമായിരുന്നു പ്രവേശനം.

തമിഴ്‌നാട്ടിൽ 158 സീറ്റുകൾ നേടിയാണ് ഡി എം കെ അധികാരത്തിലേറിയത്. അണ്ണാ ഡിഎംകെ 76 സീറ്റുകൾ മാത്രമാണ് നേടിയത്. 234 സീറ്റുകളുള്ള തമിഴ്‌നാട്ടിൽ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അണ്ണാ ഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞ് ഡിഎംകെ ഭരണം പിടിച്ചെടുത്തത്.

content details: pinarayi vijayan congratulates mk stalin on him being tamil nadu cm.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN, BJP, MK STALIN, TAMILNADU, WISHES, TWEET, TWITTER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.