ആലപ്പുഴ: ജില്ലയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. ഇന്നലെ 2160 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 3040 ആയിരുന്നു.
24.83 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2153 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 1745 പേർ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 99,787 ആയി. 24,248 പേർ ചികിത്സയിലുണ്ട്. ലോക്ക്ഡൗൺ ഇന്ന് ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ പരാതികൾ 0477 2236831 എന്ന നമ്പരിൽ അറിയിക്കാമെന്ന് കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |