പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1191 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ വിദേശത്ത് നിന്ന് വന്നവരും, 32 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 1156 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 83,333 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 76185 പേർ സമ്പർക്കംമൂലം രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 514 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 70447 ആണ്. ജില്ലക്കാരായ 12598 പേർ ചികിത്സയിലാണ്.
11 മരണംകൂടി
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ
11 പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) നെടുമ്പ്രം സ്വദേശി (93), 2) കല്ലൂപ്പാറ സ്വദേശി (73),
3) അടൂർ സ്വദേശി (65), 4) കൊറ്റനാട് സ്വദേശി (78),
5) മല്ലപ്പള്ളി സ്വദേശി (80), 6) സീതത്തോട് സ്വദേശി (66),
7) മല്ലപ്പുഴശ്ശേരി സ്വദേശി (89), 8) അടൂർ സ്വദേശി (95),
9) തിരുവല്ല സ്വദേശി (63), 10) ഇരവിപേരൂർ സ്വദേശി (86),
11) തിരുവല്ല സ്വദേശി (69) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |