തിരുവനന്തപുരം:പി.എസ്.സി പത്താംതരം പൊതുപ്രാഥമിക പരീക്ഷയിൽ അഡ്മിഷൻ ടിക്കറ്റ് ലഭിച്ചിട്ടും പരീക്ഷ എഴുതാൻ സാധിക്കാത്തവരിൽ മതിയായ കാരണം ബോധിപ്പിച്ചവർക്കായി ജൂണിൽ പരീക്ഷ നടത്തും. വ്യക്തിഗത അറിയിപ്പ് പ്രൊഫൈൽ വഴി നൽകും.
പരീക്ഷകൾ മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള ആരോഗ്യ സർവകലാശാല എല്ലാ പരീക്ഷകളും മാറ്റിവച്ചു.
ഏഴുമുതൽ 18 വരെ നടത്താനിരുന്ന പരീക്ഷകൾ മേയ് 19 മുതൽ പുനരാരംഭിക്കുമെന്നും പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു.
ജെ.ഡി.സി പരീക്ഷകൾ മാറ്റിവച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഈ മാസം 17 മുതൽ ആരംഭിക്കാനിരുന്ന ജെ.ഡി .സി ഫൈനൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
നോർക്ക അറ്റസ്റ്റേഷൻ ഇല്ല
തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസിലും എറണാകുളം, കോഴിക്കോട് റീജിയണൽ സെന്ററുകളിലും ജില്ലാ ഓഫീസുകളിലും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഉണ്ടായിരിക്കില്ലെന്ന് സി.ഇ.ഒ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |