കാഠ്മണ്ഡു: എവറസ്റ്റിൽ പർവതാരോഹണത്തിനെത്തിയ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. നേപ്പാളിലെ ബേസ് ക്യാമ്പിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. നേപ്പാൾ പർവതാരോഹണ ഏജൻസി ഇതുവരെ നാല് പേരെ പോസിറ്റീവായുള്ളൂ എന്ന് പറയുന്നുണ്ടെങ്കിലും 30ലേറെ പേരെ കഴിഞ്ഞ ദിവസം ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്. ഈ വർഷം എവറസ്റ്റ് കയറാൻ 408 പേർക്ക് അനുമതി നൽകിയിട്ടുണ്ട്. ഇവർ 72 മണിക്കൂറിനകം പൂർത്തിയാക്കിയ കൊവിഡ് പരിശോധന ഫലം ഹാജരാക്കണമെന്നും നിബന്ധനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |