SignIn
Kerala Kaumudi Online
Friday, 29 March 2024 1.47 PM IST

ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ കൊവിഡ് വ്യാപനം, ഡേഞ്ചർ സോൺ

pta
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗിക്ക് ഓക്സിജൻ നൽകുന്ന ആരോഗ്യപ്രവർത്തകർ.

പത്തനംതിട്ട: കൊവിഡ് രണ്ടാം തരംഗത്തിൽ ജില്ല ഡേഞ്ചർ സോണിൽ!. രണ്ടാം തരംഗത്തിൽ രോഗവ്യാപനം തുടക്കത്തിൽ ഗ്രാമങ്ങളിലായിരുന്നെങ്കിലും നഗരങ്ങളിലേക്കും അതിവേഗം പട‌രുന്നു. തിരുവല്ല, അടൂർ, പത്തനംതിട്ട നഗരങ്ങളിൽ രോഗ വ്യാപനം അതിരൂക്ഷമാകുന്നുവെന്ന് ദേശീയ ആരോഗ്യ മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. എബി സുഷൻ പറഞ്ഞു. ഗ്രാമീണ മേഖലയിൽ മല്ലപ്പള്ളി, ആനിക്കാട് പ്രദേശങ്ങളിൽ രോഗ വ്യാപനത്തിന്റെ തീവ്രത കുറഞ്ഞിട്ടില്ല. ലോക്ക് ഡൗണിന്റെ അവസാന നാളുകളിൽ രോഗവ്യാപനം പിടിച്ചു നിറുത്താൻ കഴിഞ്ഞില്ലെങ്കിൽ എറണാകുളം, കോഴിക്കോട് ജില്ലകളിലേതിന് സമാനമായ അവസ്ഥയായിരിക്കും പത്തനംതിട്ടയിൽ. ലോക്ക് ഡൗണിൽ പുറത്തിറങ്ങാതെയും ഇരട്ട മാസ്കും സാമൂഹിക അകലം പാലിക്കലുമാണ് കൊവിഡിന്റെ കുതിച്ചുകയറ്റത്തെ തടയാനുള്ള മാർഗം.

വാക്സിൻ ലഭ്യതയ്ക്കനുസരിച്ചാണ് കുത്തിവയ്പ്പ് നടത്തുന്നത്.

ഒാക്സിജൻ ഉപയോഗം ആറിരട്ടി വർദ്ധിച്ചു

ജില്ലയിൽ ഒാക്സിജൻ ഉപയോഗം ഏപ്രിൽ ഒന്നിനേക്കാൾ ഇന്നലെ വരെ ആറിരട്ടി വർദ്ധിച്ചു. രോഗികളുടെ എണ്ണം വർദ്ധിച്ചാൽ ഒാക്സിജന്റെ ലഭ്യതയെ ബാധിക്കുമോ എന്ന ആശങ്ക ആരോഗ്യ വകുപ്പിനുണ്ട്. നിലവിൽ ജില്ലയിൽ ഒാക്സിജൻ പ്രതിസന്ധിയില്ലെന്നാണ് ആരോഗ്യ വകുപ്പ് ആവർത്തിക്കുന്നത്. എന്നാൽ, സ്വകാര്യ ആശുപത്രികളിൽ ഒാക്സിജൻ കിടക്കകൾ നിറയുന്നതായാണ് അറിയുന്നത്. വിവിധ സ്വകാര്യ ആശുപത്രികളിലായി 268 ഒാക്സിജൻ കി‌ടക്കകളാണ് കൊവിഡ് രോഗികൾക്കായി മാറ്റിയിട്ടിരിക്കുന്നത്. ഇതിൽ 230ലും രോഗികളുണ്ട്. സർക്കാർ മേഖലയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലുമായി 200 ഒാക്സിജൻ കിടക്കകളുണ്ട്. ഇതിൽ 83 രോഗികളാണ് ഇപ്പോഴുള്ളത്.

എെ.സി.യു നിറയുന്നു

ജില്ലയിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ എെ.സി.യുകൾ കൊവിഡ് രോഗികളാൽ നിറയുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ 43ൽ 26കിടക്കകളിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ 28ൽ 23 കിടക്കകളിലും കൊവിഡ് രോഗികളാണ്. സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം വീതം കിടക്കകൾ കൊവിഡ് എെ.സി.യു ആക്കിയതാണ് ആശ്വാസകരമാകുന്നത്.

തദ്ദേശ സ്ഥാപനങ്ങളിൽ ഡൊമിസിലിയർ

സെന്ററുകൾ തുറക്കും

വീടുകളിൽ ക്വാറന്റൈൻ സൗകര്യം ഇല്ലാത്ത ഗുരുതരമല്ലാത്ത കൊവിഡ് രോഗികൾക്കായി തദ്ദേശ സ്ഥാപനങ്ങളിൽ ഡൊമിസിലിയർ സെന്ററുകൾ തുറന്നു. ഒരു പഞ്ചായത്തിൽ 50 കിടക്കകളാണ് ഇൗ വിഭാഗത്തിലുളളത്.

ട്രയാഗ് സെന്ററുകൾ തിങ്കളാഴ്ച മുതൽ

താലൂക്ക് ആശുപത്രികളിൽ ഒ.പികളിൽ കൊവിഡ് ഇതര രോഗങ്ങൾക്ക് ചികിത്സക്കെത്തുന്നവരിൽ കൊവിഡ് ടെസ്റ്റ് നടത്തി പോസിറ്റീവ് ആകുന്നവരെ കണ്ടെത്താനുള്ള ട്രയാഗ് സെന്ററുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.