മലപ്പുറം: ജില്ലയിൽ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. വെള്ളിയാഴ്ച (മെയ് 07) 3,949 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.
32.03 ശതമാനമാണ് വെള്ളിയാഴ്ച ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പർക്കത്തിലൂടെ 3,615 പേർക്കാണ് രോഗബാധ. 181 പേർക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
ജനങ്ങൾ കർശനമായും ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |