തിരുവനന്തപുരം: കണക്കുകൂട്ടലുകൾക്കപ്പുറമായി രാജ്യത്തുടനീളം കൊവിഡ് വ്യാപമാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരു വീട്ടിൽ കഴിയുന്നവരിലും രോഗവ്യാപനം കൂടുന്നു. പുറത്തുപോയി വരുന്നവരിൽ നിന്നും അയൽപക്കക്കാരിൽ നിന്നും രോഗം പകരാം. വീടിനുള്ളിൽ ഇടപഴകൽ കുറയ്ക്കണം. ഭക്ഷണം കഴിക്കൽ, ടി.വി കാണൽ, പ്രാർത്ഥന എന്നിവ ഒറ്റക്കോ പ്രത്യേക മുറിയിലോ ആകണം. അയൽ വീട്ടുകാരുമായി ഇടപെടുമ്പോൾ ഡബിൾ മാസ്ക് നിർബന്ധം. അവരിൽനിന്ന് എന്തെങ്കിലും സ്വീകരിച്ചാൽ കൈകഴുകണം.
പുറത്തുപോയി വരുന്ന മുതിർന്നവർ കുട്ടികളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം
വീട്ടിൽ വായുസഞ്ചാരം ഉറപ്പാക്കാൻ ജനലുകൾ തുറന്നിടണം. ഭക്ഷണം കഴിച്ചശേഷം പാത്രം സോപ്പിട്ട് കഴുകണം.
രോഗം കൂടുതലായി വ്യാപിക്കുമ്പോൾ മരണ സംഖ്യയും അതിനു ആനുപാതികമായി ഉയരും. രോഗികളുടെ എണ്ണം ആരോഗ്യ
സംവിധാനങ്ങൾക്ക് താങ്ങാൻ കഴിയാതെ വരും.ലോക്ക്ഡൗണിനപ്പുറമുള്ള നിയന്ത്രണമാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിന്റെ ഗുണഫലം കാണാൻ ഒരാഴ്ചയിൽ കൂടുതൽ സമയം വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |