വേളം പഞ്ചായത്തിൽ 43. 7 ശതമാനം
20 മുതൽ 30 ശതമാനം വരെ 45 പഞ്ചായത്തുകൾ
കോഴിക്കോട്: ജില്ലയിൽ മേയ് മൂന്നു മുതൽ ഏഴു വരെയുള്ള ദിവസങ്ങളിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിലയിരുത്തിയപ്പോൾ 28 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ മുപ്പത് ശതമാനത്തിനു മുകളിൽ. ഏപ്രിൽ 12 മുതൽ 18 വരെയുള്ള ആഴ്ചയിൽ അഞ്ചിടങ്ങളിൽ മാത്രമായിരുന്നു ടി.പി.ആർ മുപ്പത് കടന്നിരുന്നത്.
മേയ് മൂന്നു മുതൽ ഏഴു വരെ ഏറ്റവും ഉയർന്ന ടി.പി.ആർ നിരക്ക് രേഖപ്പെടുത്തിയത് വേളം പഞ്ചായത്തിലാണ്; 43.7 ശതമാനം. പനങ്ങാട് (40.7 ), രാമനാട്ടുകര (40.0 ), ചെങ്ങോട്ടുകാവ് (39.3 ), അരിക്കുളം (38.4 ), നൊച്ചാട് (37.6 ), ഫറോക്ക് (37.5 ), ചോറോട് (37.4 ), ഒളവണ്ണ (37.1 ), കോട്ടൂർ (35.7 ), മൂടാടി (35.4 ),തലക്കുളത്തൂർ (35.2 ), നന്മണ്ട (34.7 ), തുണേരി(33.2 ), ഉണ്ണികുളം (33.1 ), പെരുമണ്ണ (33.1 ), മണിയൂർ (33.0 ), ചെറുവണ്ണൂർ (33.0 ), ചെക്യാട് (32.9 ), തിക്കോടി(32.3 ), ഏറാമല(32.0 ), കൂത്താളി (31.8 ), വടകര മുനിസിപ്പാലിറ്റി(31.6 ), അഴിയൂർ(31.4 ), കിഴക്കോത്ത് (30.4 ), വാണിമേൽ (30.3 ), കായക്കൊടി (30.2), തിരുവള്ളൂർ (30.0 ) എന്നിവയാണ് ടി പി ആർ 30ന് മുകളിൽ കടന്ന മറ്റു തദ്ദേശ സ്ഥാപനങ്ങൾ.
ടി.പി.ആർ 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുള്ള 45 തദ്ദേശസ്ഥാപനങ്ങളാണുള്ളത്. അഞ്ച് തദ്ദേശസ്ഥാപനങ്ങളിൽ ടി.പി.ആർ 20 ശതമാനത്തിൽ താഴെയാണ്. അത്തോളി (19.9 ), ചക്കിട്ടപ്പാറ (19.7 ), കട്ടിപ്പാറ (19.3 ), കുന്ദമംഗലം(18.3 ), ചങ്ങരോത്ത്(18.3 ) ശതമാനം എന്നിവയാണിവ. ഇതിൽ അത്തോളി, ചക്കിട്ടപ്പാറ എന്നിവിടങ്ങളിൽ മുൻവാരം മുപ്പതിനു മുകളിലായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി.
ഏപ്രിൽ 26 മുതൽ മേയ് രണ്ടു വരെയുള്ള ആഴ്ചയിൽ 28 തദ്ദേശസ്ഥാപനങ്ങളിൽ ടി പി ആർ മുപ്പതിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ 19 മുതൽ 25 വരെയുള്ള ആഴ്ചയിൽ ടി പി ആർ 30 ശതമാനത്തിലേറെയുണ്ടായിരുന്നത് 12 തദ്ദേശ സ്ഥാപനങ്ങളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |